HOME
DETAILS
MAL
ഹോസ്റ്റലില്‍ അധിക തുക: പരാതിയില്‍ യുവജന കമ്മിഷന് ഇടപെട്ടു
backup
November 27 2018 | 04:11 AM
കോട്ടയം: കേരള സംസ്ഥാന യുവജന കമ്മിഷന് കോട്ടയം കലക്ടറേറ്റില്‍ അദാലത്ത് നടത്തി. അദാലത്തില്‍ ആറു കേസുകള്‍ പരിഗണിച്ചതില്‍ ചില കേസുകള്‍ കൂടുതല്‍ തെളിവെടുപ്പിനായി മാറ്റി വയ്ക്കുകയും ബാക്കിയുള്ളവ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു.
കമ്മിഷന് ചെയര്പേഴ്സന് ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ മറ്റക്കര ടോംസ് കോളജ് ഹോസ്റ്റല്‍ അധികമായി ഈടാക്കിയ തുക തിരികെ നല്‍കണമെന്ന പരാതി പരിഗണിച്ചു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കോളജ് മാനേജ്മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകന് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ചക്കുള്ളില്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ യുവജന കമ്മിഷന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."