ഇതരസംസ്ഥാന തൊഴിലാളി ക്യാംപിലെ കവര്‍ച്ച: ഒരാള്‍ക്കൂടി അറസ്റ്റില്‍
ചങ്ങനാശേരി: പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപില്‍ മുഖംമൂടി ആക്രമണം നടത്തി താമസക്കാരുടെ മൊബൈല്‍ ഫോണും പണവും മോഷ്ടിച്ച ഒരാളെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി സ്വദേശിയും ഇത്തിത്താനത്ത് ശ്രീലത എന്ന വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുമായ നിധിന്‍ (25) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയളെ റിമാന്‍ഡ് ചെയ്തു.
നിരവധി കഞ്ചാവ് കേസുകളിലെയും തമിഴ്‌നാട് കമ്പത്ത് വീട്ടമ്മയുടെ മാലപൊട്ടിച്ച കേസിലെയും പ്രതിയാണ് നിധിനെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖംമൂടി ധരിച്ച സംഘം ക്യാംപുകളിലെത്തി തൊഴിലാളികളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നത്. കേസില്‍ കൂനന്താനം പാമല പാറയില്‍ അഖില്‍ (23), നാലുകോടി കാലായിപ്പടി ആറാട്ടുകുളങ്ങര ജിബിന്‍ (25), പായിപ്പാട് പള്ളിക്കച്ചിറ പ്ലാമൂട്ടില്‍ അല്‍അമീന്‍ (25) എന്നിവരെ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ പൊലിസ് പിടികൂടിയിരുന്നു.
കേസില്‍ ഇനി ചങ്ങനാശേരി സ്വദേശി നിജാസ് എന്നയാളെക്കൂടി പിടികൂടാനുള്ളതായി പൊലിസ് പറഞ്ഞു. അല്‍അമീന്റെ വീട്ടില്‍ ഒരുമിച്ചാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്. അല്‍അമീന്‍ ഇതരസംസ്ഥാന തൊഴിലാളി ക്യാംപിലെ സന്ദര്‍ശകനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."