അടല്‍ ടിങ്കറിങ് ലാബ് ഉദ്ഘാടനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ ആദ്യത്തെ അടല്‍ ടിങ്കറിങ് ലാബ്് മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അടല്‍ ഇന്നവേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാബ് സ്‌കൂളിന് അനുവദിച്ച് കിട്ടിയത്. ലാബിന്റെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. ചടങ്ങില്‍ അടല്‍ ഇന്നവേഷന്‍ ചലഞ്ചില്‍ പ്രൊജക്ട് അവതരണം നടത്തിയ അമല്‍ജിത്ത് ബിജു, അക്ഷന്ത് എസ് നായര്‍, ആര്‍ ആദിത്യ എന്നീ വിദ്യാര്‍ഥികള്‍ക്കും നേതൃത്വം നല്‍കിയ സ്‌കൂളിലെ മുന്‍ അധ്യാപകനായ വി.ടി അബ്രഹാമിനും ഉപഹാരങ്ങള്‍ നല്‍കി.
നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ജില്ലാപഞ്ചായത്തംഗം ബിന്ദു മനോജ്്, നൂല്‍പ്പുഴ പഞ്ചായത്തംഗങ്ങളായ കെ രുഗ്മിണി, പി ബാലന്‍, ബെന്നി കൈനിക്കല്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പ്രഭാകരന്‍, ഷിജോ പട്ടമന, ടി.കെ ശ്രീജന്‍, സി ഹുസൈന്‍, കെ പ്രേമാനന്ദന്‍, റീന റെന്‍സി, വി.ടി അബ്രഹാം, എം.ആര്‍ പ്രകാശ്, എച്ച് എം സി.കെ ഹൈദ്രോസ്്, പ്രിന്‍സിപ്പാള്‍ മിനി സി ഇയ്യാക്കു സംസാരിച്ചു. വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളര്‍ത്തുക, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നൂതനാശയങ്ങള്‍ രൂപപെടുത്തുന്നതിന്നും കണ്ടെത്തലുകളിലേക്ക് നയിക്കുന്നതിന്നും ശാസ്ത്രം, ഗണിതം, സാങ്കേതികവിദ്യ എന്നി മേഖലകളില്‍ നൈപുണികള്‍ വളര്‍ത്തുക എന്നിവയാണ് ലാബിന്റെ ലക്ഷ്യം. മെക്കാനിക്ക് ടൂള്‍സ്, ഇലക്ട്രോണിക് ടൂള്‍സ്, ത്രീഡി പ്രിന്റര്‍, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സാമഗ്രികളാണ് ലാബിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ 20ലക്ഷം രൂപയാണ് ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."