കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം; സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് സമരസഹായ സമിതി
കല്‍പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അവകാശപ്പെട്ട ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കുടുംബത്തിന് അനുകൂലമായി തീരുമാനം എടുക്കാനുള്ള ശ്രമത്തിലാണെന്ന് സര്‍ക്കാരെന്നും ഹൈകോടതിയില്‍ അറിയിച്ച തീരുമാനം സ്വാഗതാര്‍ഹമാണെന്നും സമര സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് അനുകൂലമായ തീരുമാനത്തിനായി ശ്രമിക്കുകയാണെന്ന് അഡിഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ഹൈകോടതിയെ അറിയിച്ചത്.
ഓഗസ്റ്റ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കുമ്പോഴും ഇതേ നിലപാട് തുടര്‍ന്ന് കൊണ്ട് കാഞ്ഞിരത്തിനാല്‍ ജെയിംസിന് അവകാശപ്പെട്ട ഭൂമി എത്രയും വേഗം തിരിച്ചുനല്‍കാനുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.
വിഷയത്തില്‍ ഇത്രയും കാലമായി ഭരണകക്ഷി എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഇടപ്പെട്ടില്ലെന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ അനുകൂല നിലപാട് വന്ന സ്ഥിതിക്ക് എം.എല്‍.എമാരെ ജനകീയ വിചാരണ ചെയ്തുള്ള സമരം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചതായും ഇവര്‍ പറഞ്ഞു. സര്‍ക്കാര്‍ അനുകൂലമായിട്ടും ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ ലോബിയെ നിലക്കു നിര്‍ത്തണം. തീരുമാനം അട്ടിമറിക്കാനുള്ള ശ്രമങ്ങളെയും തടയണം. ഇനിയും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി കിട്ടാന്‍ വൈകിയാല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ വി.എസ് ജോസഫ്, പി.പി ഷൈജല്‍, പി.ടി പ്രമേനാന്ദന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."