ബൈക്ക് കൊടിമരത്തിലിടിച്ച് യാത്രക്കാരിക്ക് പരുക്ക്
ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവിന്റെ മകന്റെ വിവാഹച്ചടങ്ങിന് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് വീണ് ബൈക്ക് യാത്രക്കാരി ദാരുണമായി മരിച്ച സംഭവത്തിലെ പ്രതിഷേധം അണയും മുന്‍പേ തമിഴ്നാട്ടില്‍ വീണ്ടും സമാന ദുരന്തം. ഇക്കുറി അണ്ണാ ഡി.എം.കെ നേതാവിന്റെ വിവാഹത്തിന് സ്ഥാപിച്ച കൊടിമരമാണ് അപകടത്തിനിടയാക്കിയത്.
സംഭവത്തില്‍ അനുരാധ രാജേശ്വരി എന്ന 30 കാരിക്കു ഗുരുതരമായി പരുക്കേറ്റു. ചെന്നൈയിലെ ഗോള്‍ഡ് വിന് ബസ്സ്റ്റാന്‍ഡിനു സമീപത്തെ അവിനാശി റോഡില്‍ കഴിഞ്ഞദിവസം ഓഫിസിലേക്കു പോവും വഴിയാണ് രാജേശ്വരി അപകടത്തില്‍പ്പെട്ടത്. ഡ്രൈവ് ചെയ്യുന്നതിനിടെ പൊടുന്നനെ മുന്നില്‍ക്കണ്ട കൊടിമരത്തില്‍ തട്ടാതിരിക്കാന്‍ ബ്രേക്കിട്ടതോടെ നിയന്ത്രണം തെറ്റി അതുവഴി വന്ന ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. യുവതിയും ബൈക്കും ലോറിക്കടിയില്‍ കുടുങ്ങുകയും അവരുടെ കാലിനുമുകളിലൂടെ ലോറി കയറിയിറങ്ങുകയും ചെയ്തു. സാരമായ പരിക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെപ്റ്റംബറില്‍ അണ്ണാ ഡി.എം.കെ നേതാവ് ജയഗോപാലിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ളക്സ് പൊട്ടിവീണ് ശുഭശ്രീ (23) എന്ന ഐ.ടി ജീവനക്കാരി മരിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ജയഗോപാല്‍ നിലവില്‍ ജാമ്യത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."