' ഞങ്ങളുടെ പ്രധാനമന്ത്രി നിങ്ങളായിരുന്നെങ്കില്‍..'-സുഷമാ സ്വരാജിനോട് ഇഷ്ടം കാട്ടി പാക് യുവതിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ ഇഷ്ട താരമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. സഹായം ആവശ്യമുള്ളവര്‍ക്ക് ഒട്ടും അമാന്തം കാണിക്കാതെ എത്തിക്കാന്‍, അത് ഇന്ത്യക്കാരനാണെങ്കിലും അല്ലെങ്കിലും സുഷമാ സ്വരാജ് കാണ്ിക്കുന്ന സന്നദ്ധതയാണ് അവരെ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇത്രയേറെ പ്രിയങ്കരിയാക്കിയത്.
മനസ്സു നിറയെ സുഷമാ സ്വരാജിനോടുള്ള ഇഷ്ടവുമായി പാക് യുവതി ഇട്ട ട്വിറ്റര്‍ സന്ദേശവും സുഷമയുടെ ജനസമ്മിതിയാണ് വിളിച്ചോതുന്നത്. സുഷമാ സ്വരാജ് പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍...എന്നാണ് അവരുടെ സന്ദേശം.
'ഒരുപാട് ഇഷ്ടവും ബഹുമാനവും അറിയിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ഈ രാജ്യം (പാകിസ്താന്‍) ഒരുപാട് മാറേണ്ടതുണ്ട്' ഹിജാബ് ആസിഫ് എന്ന യുവതി തന്റെ ട്വിറ്ററില്‍ കുറിച്ചു.
പാകിസ്താന്‍ സ്വദേശിയായ ഒരാള്‍ക്ക് ചികിത്സയ്ക്കായി ഇന്ത്യയില്‍ വരാന്‍ അനുമതി ലഭിക്കുന്നതിനായി ഇടപെടണമെന്ന് സുഷമാ സ്വരാജിനോട് ഹിജാബ് ആസിഫ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശപ്രകാരം പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി പ്രശ്‌നത്തില്‍ ഇടപെട്ടു. ഇക്കാര്യം വ്യക്തമാക്കി സ്ഥാനപതി കാര്യാലയം ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഹിജാബ് തന്റെ നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.
നിരവധി പാകിസ്താനികളാണ് ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തുന്നത്. പ്രധാനപ്പെട്ട പല ആശുപത്രികളിലും ഓരോ മാസവും 500ല്‍ അധികം രോഗികള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍, കുല്‍ഭൂഷണ്‍ ജാദവ് പ്രശ്‌നത്തെ തുടര്‍ന്ന ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഉലച്ചില്‍ ഇതിനെ ബാധിച്ചിരുന്നു. ഇന്ത്യയിലേയ്ക്ക് ചികിത്സയ്ക്കായി വരുന്ന പാകിസ്താനികള്‍ക്ക് ഇന്ത്യ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പൗരനായ ജാദവിന് പാകിസ്താന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതാണ്ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."