തലസ്ഥാനത്തെ സംഘര്‍ഷം:സ്ഥിതി നിയന്ത്രണവിധേയമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ബി.ജെ.പി- സി.പി.എം സംഘര്‍ഷമുണ്ടായ തിരുവനന്തപുരം ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്നും കുറ്റക്കാരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. നഗരത്തില്‍ ശക്തമായ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലിസ് തീരുമാനിച്ചിട്ടുള്ളത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അന്വേഷണം നടത്തും.
അതേസമയം, ആക്രമണമുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കി. പാര്‍ട്ടി ഓഫിസുകളിലും ജില്ലയിലെ പ്രധാന ഭാഗങ്ങളിലും കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് മൂന്നു ദിവസത്തേയ്ക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൊതുസ്ഥലത്ത് കൊടികള്‍ നാട്ടരുതെന്നും പൊലിസ് രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായാണ് തലസ്ഥാനത്ത് ആക്രമണങ്ങള്‍ ഉണ്ടായത്.ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കാര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നശിപ്പിച്ചു. ഓഫിസിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെയോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും കല്ലേറുണ്ടായി. വീടിനും കാറിനും കേടുപാടു സംഭവിച്ചു. പലയിടത്തും ഇരുപാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടെ വീടിനു നേരെയും ആക്രമണമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."