ശൈശവ വിവാഹം നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് സഊദി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
ജിദ്ദ: സഊദിയില്‍ ശൈശവ വിവാഹം നിയന്ത്രിക്കുന്ന നിയമം ഉടന്‍ നടപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആവശ്യം. വിവിധ സമിതികള്‍ നടത്തിയ പഠനത്തില്‍ 18 വയസിന് താഴെ വിവാഹിതരാവുന്നത് വൈവാഹിക ജീവിതം തകരാറിലാക്കാന്‍ കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു.
വിവാഹ നിയമം, ശിശു സംരക്ഷണ നിയമം തുടങ്ങിയവ ഭേദഗതി ചെയ്യണമെന്ന ആവശ്യവും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ടുവച്ചു. ഭേദഗതിയുമായി ബന്ധപ്പെട്ട കരട് നിയമം നേരത്തെ തയ്യാറാക്കിയിരുന്നു. വിവാഹിതയാവുന്ന പെണ്‍കുട്ടിയുടെ സമ്മതം, മാനസികമായും ശാരീരികമായും പക്വത കൈവരിക്കല്‍ തുടങ്ങിയവയും വിവാഹത്തിന് പരിഗണിക്കണമെന്ന് നിയമം പറയുന്നത്. ശൂറാ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ബോഡികള്‍ ഇതുസംബന്ധമായ ചര്‍ച്ചയും നടത്തിയിരുന്നു. വിവിധ സമിതികള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളില്‍ ശൈശവ വിവാഹത്തിന്റെ ദോഷങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നു കമ്മീഷന്‍ വ്യക്തമാക്കി.
വൈവാഹിക ജീവിതം സമാധാനപരമാകാനും നീണ്ടു നില്‍ക്കാനും ഈ നിയമം അനിവാര്യമാണെന്നും, വിവാഹപ്രായവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പുതിയ നിയമം നടപ്പിലാക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതേ സമയം പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ അനുവദനീയമാണെന്ന വിശ്വാസം മാറ്റാന്‍ കമ്മിഷന്‍ ദീര്‍ഘകാലമായി ശ്രമിക്കുന്നതായി അല്‍ ശരീഫ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രായപൂര്ത്തിയാകാത്തവരുമായുള്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."