HOME
DETAILS
MAL
'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് തുടക്കം
backup
July 28 2017 | 19:07 PM
ചാരുംമൂട്: താമരക്കുളം ചത്തിയറ ഗവ.എല്‍.പി സ്കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. കൃഷി വകുപ്പ് ലഭ്യമാക്കിയ പച്ചക്കറിവിത്തുകള്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്തു. പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം സ്കൂള്‍ വികസന സമിതിയംഗം എസ്. ജമാല്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ആര്.വസന്തകുമാരി, എസ്.എം.സി ചെയര്മാന് കെ.അനില്‍കുമാര്‍, അജികുമാര്‍, സുരേഷ് കുമാര്‍, ജയന് തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ പച്ചക്കറി തോട്ടവും സജ്ജമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."