നെഹ്‌റു ട്രോഫി വള്ളംകളി:ഓലത്തോണി തുഴയും കുട്ടനാടന്‍ കൊഞ്ചിന് പേര് 'കുട്ടാപ്രി'
ആലപ്പുഴ: 65ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ഓലത്തോണി തുഴയും കുട്ടനാടന്‍ കൊഞ്ചിന് പേരിട്ടു, 'കുട്ടാപ്രി'.
നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ മാവേലിക്കര ചെറുകുന്നം എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി നവന്‍ എസ്. രാജ് വിജയിയായി. മത്സരത്തില്‍ ലഭിച്ച 270 എന്‍ട്രികളില്‍നിന്ന് പി.ആര്‍.ഡി മുന്‍ മേഖലാ ഉപഡയറക്ടര്‍ പി. രവികുമാര്‍, ഹരികുമാര്‍ വാലേത്ത്, പ്രസ്‌ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് എന്നിവരടങ്ങിയ വിധിനിര്‍ണയ സമിതിയാണ് പേര് തെരഞ്ഞെടുത്തത്.
കുട്ടനാടിന്റെ സ്പര്‍ശം വിളിപ്പേരില്‍ തോന്നിപ്പിക്കുന്ന പേരാണിതെന്ന് വിധിനിര്‍ണയ സമിതി വിലയിരുത്തി. ചെട്ടികുളങ്ങര ഈരേഴ തെക്ക് ഹിമാദ്രിയില്‍ സി. സനീഷയുടെയും രാജേഷ്‌കുമാറിന്റെയും മകനാണ് നവന്‍.
വിജയിക്ക് മുല്ലയ്ക്കല്‍ നൂര്‍ ജൂവലറി നല്‍കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും.
ഭാഗ്യചിഹ്നം ഓലത്തോണി തുഴയും കുട്ടനാടന്‍ കൊഞ്ചായതിനാല്‍ വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ച പേരിലധികവും 'ക' എന്ന അക്ഷരത്തില്‍ തുടങ്ങുന്നതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."