പൊലിസ് സി.പി.എമ്മിന് വിടുപണി ചെയ്യുന്നെന്ന് ബി.ജെ.പി
ആലപ്പുഴ: ബി.ജെ.പി സംസ്ഥാന കാര്യാലയം ആക്രമിച്ച് സംസ്ഥാന അധ്യക്ഷനെ വകവരുത്താനുള്ള സി.പി.എമ്മിന്റെ ശ്രമത്തിന് പൊലിസ് സഹായിച്ചു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് സി.സി.ടി.വി ദൃശ്യങ്ങളെന്ന് വെളിയാകുളം പരമേശ്വരന്‍. പൊലിസ് സി.പി.എമ്മിന് വിടുപണി ചെയ്യുകയാണ്.
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സമാധാനം കാംക്ഷിക്കുന്നത് ബലഹീനതയായി കാണണ്ട. പാര്‍ട്ടി ഒന്നുമല്ലാതിരുന്ന കാലത്തുപോലും തന്നതിന് അതേതൂക്കത്തില്‍ തിരിച്ചുകിട്ടിയത് സി.പി.എം മറക്കണ്ട.
ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന് നേരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി. വിനോദ് കുമാര്‍ അധ്യക്ഷനായിര. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ആല പ്പുഴ ജില്ലാ സെക്രട്ടറി എല്‍.പി ജയചന്ദ്രന്‍, മണ്ഡലം ഭാരവാഹികളായ രഞ്ചന്‍ പൊന്നാട്, വി.സി സാബു, ജി.മോഹനന്‍, വി.ബാബുരാജ്, ആര്‍.കണ്ണന്‍, ബിജു തുണ്ടിയില്‍, സംസ്ഥാന സമിതി അംഗം അഡ്വ. രണ്‍ജീത് ശ്രീനിവാസ്, യൂവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജീത്, എ.ഡി.പ്രസാദ് കുമാര്‍, മധു നായര്‍, അനില്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."