സിവില്‍ ലൈന്‍ റോഡിന്റെ ദുരവസ്ഥ ഉടന്‍ പരിഹരിക്കും: കലക്ടര്‍
കാക്കനാട്: ജല അതോറിട്ടി വെട്ടിപ്പൊളിച്ച സിവില്‍ ലൈന്‍ റോഡിന്റെ ദുരവസ്ഥ ഉടന്‍ പരിഹരിക്കുമെന്നു കലക്ടര്‍ മുഹമ്മദ് സഫിറുല്ല. ഇന്നലെ രാത്രി വാഴക്കാല മുതല്‍ ചെമ്പുമുക്ക് വരെ റോഡിന്റെ ദുരവസ്ഥ കലക്ടര്‍ പരിശോധിച്ചു.
ജല അതോറിട്ടി പൈപ്പിടാന്‍ പൊളിച്ച 700 മീറ്റര്‍ ഭാഗം നന്നാക്കാന്‍ 29 ലക്ഷം രൂപ കെട്ടി വച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ് പൈപ്പിടാന്‍ പൊളിച്ച ഭാഗം അറ്റകുറ്റപ്പണി ചെയ്യാനുള്ള ഫണ്ട് ഉടന്‍ നല്കാന് കലക്ടര്‍ നിര്‍ദേശം നല്കി. അടുത്തയാഴ്ച ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി റോഡ് നവീകരിക്കാനാണ് തീരുമാനം. പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി.എന്‍ജിനിയര്‍ എ.ടി.സജീവ്കുമാറും കലക്ടര്‍ക്കൊപ്പം റോഡ് പരിശോധിക്കാനുണ്ടായിരുന്നു.
പൈപ്പിടാന്‍ പൊളിച്ചതിനെ തുടര്‍ന്നു പടമുകള്‍ മുതല്‍ വാഴക്കാല വരെ റോഡിന്റെ ഒരു ഭാഗം താഴ്ന്നു കിടക്കുന്നതിനാല്‍ അപകടം പതിവാണെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കുന്നില്ല.
ദുരന്ത നിവാരണ നിയമപ്രകാരം കലക്ടര്‍ ഉത്തരവിട്ടതിനാലാണു പണം കെട്ടി വയ്ക്കും മുമ്പേ റോഡ് പൊളിക്കാന്‍ അനുമതി നല്‍കിയത്. ഇതേതുടര്‍ന്നാണ് കലക്ടര്‍ ഇടപെട്ടു റോഡ് നന്നാക്കാനുള്ള 29 ലക്ഷം രൂപ ജല അതോറിട്ടിയെ കൊണ്ടു കെട്ടിവപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."