ബഹ്‌റൈന്‍ ദേശീയ ദിനാഘോഷം; കെ.എം.സി.സി പഞ്ചദിന സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് വ്യാഴാഴ്ച മുതല്‍
മനാമ: ബഹ്‌റൈന്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അഞ്ചു ദിവസങ്ങളിലായി ബഹ്‌റൈന്‍ കെഎംസിസി സംഘടിപ്പിക്കുന്ന സോക്കര്‍ ലീഗിന്റെ സീസണ്‍4 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വ്യാഴാഴ്ച ( നവംബര്‍ 29) മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബഹ്‌റൈനിലെ പന്ത്രണ്ടോളം പ്രമുഖ ക്ലബുകള്‍ തമ്മില്‍ മാറ്റുരക്കുന്ന മത്സരം ഈ മാസം 29, 30, ഡിസംബര്‍ 1, 6, 7 തിയ്യതികളിലായി രാത്രി 8മണി മുതല്‍ സിഞ്ച് അല്‍ അഹ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുക.
മത്സരത്തില്‍ പങ്കെടുക്കാനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നാട്ടിലെ പ്രമുഖ കളിക്കാരെ ഇതിനകം ബഹ്‌റൈനിലെത്തിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ ഫുട്‌ബോള്‍ മത്സരം നടക്കുന്‌പോള്‍ ഗ്രൗണ്ടിന്റെ ണ്‍രു ഭാഗത്ത് ഫാമിലികള്‍ക്കായി വിനോദ മത്സരങ്ങളും ഫുഡ് കോര്‍ട്ടും ണ്‍രുക്കുന്നുണ്ട്.
ഉദ്ഘാടന ദിവസം കോല്‍ക്കളി, ബലൂണ്‍ പറപ്പിക്കല്‍ വെള്ളയും ചുകപ്പും ജെയ്‌സി അണിഞ്ഞ ചെറിയ കുട്ടികളെ അണിനിരത്തിയുള്ള മാര്‍ച്ച് പാസ്റ്റ് എന്നിവയും ഉണ്ടായിരിക്കും. വര്‍ഗീയമുക്ത ഭാരതം അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടിയും പരിപാടിക്കിടെ നടക്കും. മുന്‍ വര്‍ഷങ്ങളില്‍ കെ.എം.സി.സി.യുടെ ഫുട്‌ബോള്‍ രംഗത്ത് നിറ സാന്നിധ്യമായ ണ്‍,കെ തിലകനെയും സ്മരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു,
സോക്കര്‍ ലീഗിന്റഎ വിജയത്തിനായി എസ് വി ജലീല്‍ മുഖ്യ രക്ഷധികാരിയും മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി ചെയര്‍മാനും അഷ്‌കര്‍ വടകര കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
കെ.എം.സി.സി ബഹ്‌റൈ!ന്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മൊയ്തീന്‍കുട്ടി കൊണ്ടോട്ടി, അഷ്‌കര്‍ വടകര,പി കെ ഇസ്ഹാഖ്, ഇഖ്ബാല്‍ താനൂര്‍, സാദിഖ് സ്‌കൈ, ഉമ്മര്‍ മലപ്പുറം, ഗഫൂര്‍ കാളികാവ്, ഷാജുദ്ദീന്‍ കൂടത്തില്‍, അഹമദ് കണ്ണൂര്‍, സഈദ് വയനാട് ശിഹാബ് പ്ലസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."