ഇന്ത്യയില്‍ ഏകാധിപത്യത്തിന് വിജയിക്കാനാകില്ല: ഡോ. കെ.എസ് രാധാകൃഷ്ണന്‍
പെരുമ്പാവൂര്‍: ഫാസിസ്റ്റ് ഭീകരതക്കെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ലാ കമ്മിറ്റി 'അറവ് നിരോധിച്ചവര്‍ അറുകൊല തുടരുന്നു' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമരസംഗമം സംഘടന ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കുന്നതായി മാറി. ജില്ലയുടെ കിഴക്കന്‍ മേഖലയായ നേര്യമംഗലം മുതല്‍ പടിഞ്ഞാറെ മട്ടാഞ്ചാരി അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും സമസ്തയുടേയും പോഷക സംഘടനകളുടേയും നിരവധി പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. വൈകിട്ട് നാലിന് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി പി.എസ്.സി ചെയര്‍മാനും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ.കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മണ്ണില്‍ ഒരു ഏകാധിപതിക്കും ഏകശിലാസമ്പ്രദായം നടപ്പാക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരാള്‍ എന്ത് കുടിക്കണം, എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നൊക്കെ മറ്റൊരാള്‍ തീരുമാനിക്കുന്നത് ഏകാധിപത്യമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ഇവിടെയുണ്ടായിരുന്നവര്‍ സസ്യാഹാരികളായിരുന്നുവെന്ന് ഒരിടത്തും തന്നെ പറയുന്നില്ല. ദേവേന്ദ്രന്റെ അടുക്കളയില്‍ 2000 പശുക്കളുടെ ഇറച്ചിയാണ് വേവിച്ചു കഴിച്ചിരുന്നതെന്ന് മഹാഭാരതത്തില്‍ വ്യക്തമായി പറയുന്നു. പശു സംരക്ഷണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നത് ഈശ്വരന്റെ സകല മൂക സൃഷ്ടികളെയും പരിപാലിക്കണം എന്ന അര്‍ഥത്തിലാണ്. മനുഷ്യന്റെ നിലനില്‍പ്പിന് ആവശ്യമായതെന്തും ഭക്ഷിക്കാനായിട്ടാണ് ദൈവം ഇവ നല്‍കിയിട്ടുള്ളത്. എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടികളായ എല്ലാ ജീവജാലകങ്ങളുടെയും ജീവനെ ആദരിക്കണമെന്നും ഖുര്‍ആനില്‍ പറയുന്നുണ്ട്. നാം കഴിക്കുന്ന അരിമണിയില്‍ പോലും ജീവന്റെ അംശമുണ്ട്. എനിക്ക് ജീവിക്കാനുള്ള അവകാശം എന്നത് മറ്റുള്ളവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം വകവെച്ചു നല്‍കുക എന്നത് കൂടിയാണെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ ഹംസ ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ഫാ. വിന്‍സെന്റ് കുണ്ടുകുളം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ വി.കെ ഇബ്രാഹീംകുഞ്ഞ്, ടി.എ അഹമ്മദ് കബീര്‍, അഡ്വ എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ വിശിഷ്ടാധികളായിരുന്നു. എം.എം ഷംസുദ്ദീന്‍ ഫൈസി ദുആക്ക് നേതൃത്വം നല്‍കി. ഐ.ബി ഉസ്മാന്‍ ഫൈസി അനുഗ്രഹ പ്രഭാഷണം നടത്തി.
ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളായ എം.എം മുഹയിദ്ദീന്‍ മൗലവി, ഇ.എസ് ഹസ്സന്‍ ഫൈസി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് എന്‍.വി.സി അഹമ്മദ്, ജംഇയ്യത്തുല്‍ ഖുതബാഅ് ജില്ലാ പ്രസിഡന്റ് ഉസ്താദ് എം.എം ശംസുദ്ദീന്‍ ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദ് ദാരിമി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് സയ്യിദ് ശഫീഖ് തങ്ങള്‍ ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.എം പരീത്, മദ്രസ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ ജില്ല പ്രസിഡന്റ് ടി.എ ബഷീര്‍, എസ്.എം.എഫ് ജില്ലാ സെക്രട്ടറി കെ.കെ ഇബ്രാഹീം ഹാജി, എസ്.കെ.എസ്.ബി.വി ജില്ലാ പ്രസിഡന്റ് മുഹമ്മദ് സമീല്‍, പെരുമ്പാവൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് ഷിഹാബുദ്ദീന്‍ ഫൈസി, വിവിധ ജമാഅത്ത് ഖത്തീബുമാരായ സി.എ മൂസ മൗലവി എം.എഫ്.ബി, അല്‍ ഹാഫിള് ഷിഹാബുദ്ദീന്‍ അസ്ഹരി, ഇസ്മായില്‍ ഫൈസി വണ്ണപ്പുറം, ശംസുദ്ദീന്‍ അല്‍ഖാസിമി, ഷഫീഖ് അല്‍ഖാസിമി, അലി ബാഖവി, മുഹമ്മദ് അസ്‌ലം മൗലവി, സുഹൈല്‍ ബാഖവി, ഉസ്മാന്‍ ബാഖവി കണ്ടന്തറ, അബ്ദുറഹീം ഫൈസി, അഷറഫ് മൗലവി ബദരി ബാഖവി, കണ്ടന്തറ റഷീദിയ അക്കാദമി പ്രിന്‍സിപ്പല്‍ മുഹമ്മദ് ബാഖവി കാട്ടാമ്പിള്ളി, കുഞ്ഞുമുഹമ്മദ് മൗലവി ഒര്‍ണ്ണ, മുട്ടം അബ്ദുള്ള, മന്‍സൂര്‍ മാസ്റ്റര്‍, റ്റി.എ ബഷീര്‍, ഫൈസല്‍ കങ്ങരപ്പടി, മനാഫ് ചെറുവേലിക്കുന്ന്, ബക്കര്‍ ഹാജി, അബ്ദുസ്സമദ് ദാരിമി ബഷീര്‍ മൗലവി, എം.എ മുഹമ്മദ് കുഞ്ഞാമി എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ സിയാദ് ചെമ്പറക്കി സ്വാഗതവും ട്രഷറര്‍ വി.എച്ച് അബ്ദുല്‍ നാസര്‍ മാറംമ്പിള്ളി നന്ദിയും പറഞ്ഞു. ഖാലിദ് ഉസ്താദ് പാനിപ്രയുടെ ദുആയോട് കൂടി പരിപാടി സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."