കിഫ്ബി ഓഡിറ്റ്: പ്രതിപക്ഷം വീണ്ടും ഇറങ്ങിപ്പോയി
തിരുവനന്തപുരം: കിഫ്ബിയിലെ സി.എ.ജി ഓഡിറ്റ് സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം ഇന്നലെയും നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം അടിയന്തരപ്രമേയം അനുവദിക്കാത്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. ഇതിനുപുറമേ സ്പീക്കര്‍ക്കെതിരേ ആരോപണമുന്നയിക്കുകയും ചെയ്തു.
സി.എ.ജി ഡി.പി.സി ആക്ട് 20 (2) പ്രകാരമുള്ള ഓഡിറ്റിന് അനുമതിതേടി സി.എ.ജി നാലാമത്തെ കത്ത് അയച്ചതാണ് ഇന്നലെ പ്രതിപക്ഷം ആയുധമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിനഷന്‍ അവതരിപ്പിക്കുകയായിരുന്നു. സബ്മിഷന് മന്ത്രി മറുപടി നല്‍കിയ ശേഷമാണ് ഇറങ്ങിപ്പോകുന്നതായി പ്രതിപക്ഷം പ്രഖ്യാപിച്ചത്.
എന്തുകൊണ്ടാണ് നാലുതവണ സി.എ.ജി ആവശ്യപ്പെട്ടിട്ടും കിഫ്ബിയില്‍ 20 (2) പ്രകാരമുള്ള ഓഡിറ്റിന് സര്‍ക്കാര്‍ തയാറാകാത്തതെന്നും അവിടെ നടക്കുന്നത് പുറത്തുവരുമെന്ന ഭയമുള്ളതുകൊണ്ടും പലതും മറച്ചുവയ്ക്കാനുമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവാദം ഇനി അവസാനിക്കുമെന്നാണ് കരുതുന്നതെന്നു പറഞ്ഞ മന്ത്രി തോമസ് ഐസക്, കിഫ്ബിയുടെ വരവുചെലവു കണക്കുകളിലും പ്രവര്‍ത്തനങ്ങളിലും സമഗ്രമായ സി.എ.ജി ഓഡിറ്റ് ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."