HOME
DETAILS
MAL
ശമ്പളം മുടങ്ങിയ കണ്ടക്ടര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
backup
November 14 2019 | 18:11 PM
തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കെ.എസ്.ആര്.ടി.സി ജീവനക്കാരന് ആത്മഹത്യക്ക് ശ്രമിച്ചു.
തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാറാണ് (48) ആത്മഹത്യാശ്രമം നടത്തിയത്. ഡിപ്പോയില്‍ വച്ച് രണ്ട് പായ്ക്കറ്റ് എലിവിഷം കഴിച്ച് അത്യാസന്ന നിലയിലായ വിനോദിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിപ്പോയിലെത്തി പ്രതിഷേധിച്ച ശേഷമാണ് ഇയാള്‍ വിഷം കഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."