HOME
DETAILS

ഒഡിഷ തെരഞ്ഞെടുപ്പ്; ധര്‍മേന്ദ്ര പ്രധാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് ജുവല്‍ ഓറം

  
backup
November 27 2018 | 19:11 PM

%e0%b4%92%e0%b4%a1%e0%b4%bf%e0%b4%b7-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d

 

ഭുവനേശ്വര്‍: കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒഡിഷയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നു മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ജുവല്‍ ഓറം. ഒഡിഷ കേഡറിലുള്ള മുന്‍ ഐ.എ.എസ് ഓഫിസര്‍ അപരാജിത സാരംഗിയ്ക്കു ബി.ജെ.പി അംഗത്വം നല്‍കിയ ചടങ്ങിനു പിന്നാലെയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഒഡിഷയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്ന നേതാവാണ് അപരാജിതയെന്ന് അമിത് ഷാ അടക്കമുള്ള നേതാക്കള്‍ സൂചിപ്പിച്ചതിനു പിന്നാലെ ജുവല്‍ ഓറം നടത്തിയ വെളിപ്പെടുത്തല്‍ ബി.ജെ.പിയില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മേന്ദ്ര പ്രധാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ് ജുവല്‍ ഓറം വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ധര്‍മേന്ദ്ര പ്രധാനായിരിക്കും സംസ്ഥാനത്തു പാര്‍ട്ടിയെ നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുനിന്നു നവീന്‍ പട്‌നായിക്കിനെ സ്ഥാനഭ്രഷ്ടനാക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. പാര്‍ട്ടിയിലേക്കു പുതുതായി വന്ന അപരാജിതയ്ക്കു പ്രാഥമികാംഗത്വമാണ് നല്‍കിയത്. അതിനിടയില്‍, സംസ്ഥാനത്തുനിന്നുള്ള രണ്ടു മുതിര്‍ന്ന നേതാക്കളായ റൂര്‍ക്കേല എം.എല്‍.എ ദിലീപ് റായിയും ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിജോയ് മഹാപത്രയും രാജിവച്ചതു വലിയ നഷ്ടമാണെന്നും ജുവല്‍ ഓറം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago