കശ്മിരില്‍ പരുക്കേറ്റവര്‍ക്കു ചികിത്സാവാഗ്ദാനവുമായി പാകിസ്താന്‍
ഇസ്‌ലാമാബാദ്: കശ്മിര്‍ വിഷയത്തില്‍ പാകിസ്താന്‍ വീണ്ടും പ്രകോപനത്തിന്. കശ്മിര്‍ കലാപത്തില്‍ പരുക്കേറ്റവര്‍ക്കു വൈദ്യസഹായം നല്‍കാന്‍ പാകിസ്താന്‍ തയാറാണെന്നാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രസ്താവനയിറക്കിയത്. ഇതിനുള്ള അനുമതി ഇന്ത്യ നല്‍കണമെന്നും ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം തങ്ങളെ പിന്തുണയ്ക്കണമെന്നും ശരീഫ് ആവശ്യപ്പെട്ടു.
കശ്മിര്‍ കലാപത്തില്‍ പരുക്കേറ്റവര്‍ക്കും പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്കും അടിയന്തര വൈദ്യസഹായമെത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് പാകിസ്താന്‍ ആവശ്യപ്പെട്ടു. പരുക്കേറ്റവര്‍ക്കു ലോകത്തിലെ മികച്ച ചികിത്സ നല്‍കും.
ഇവര്‍ക്കു പാകിസ്താന്‍ എന്നും തുണയായിരിക്കുമെന്നും പ്രസ്താവനയില്‍ ശരീഫ് പറയുന്നു. കശ്മിരികള്‍ക്കു വൈദ്യസഹായം ലഭ്യമാക്കാന്‍ പാകിസ്താനെ അനുവദിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും വിദേശ കാര്യാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കശ്മിരിലെ ആശുപത്രികളെയും ഇന്ത്യന്‍ സൈന്യം ലക്ഷ്യംവയ്ക്കുന്നുവെന്ന രോപണവും പാകിസ്താന്‍ ഉന്നയിച്ചു. അന്താരാഷ്ട്രതലത്തില്‍ കശ്മിര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്. ഈയിടെ പാക് അധീന കശ്മിരില്‍ നവാസ് ശരീഫിന്റെ പാര്‍ട്ടി അധികാരത്തിലെത്തുകയും ഇതിനെതിരേ അവിടുത്തെ ജനത പാക് പതാക കത്തിക്കുകയും കലാപം അഴിച്ചുവിടുകയും ചെയ്തിരുന്നു.
പാക് അധീന കശ്്മിരിലെ ജനങ്ങളെ സഹായിക്കാന്‍ രംഗത്തുവരാതെയാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വൈദ്യസഹായ വാഗ്ദാനവുമായി പാകിസ്താന്‍ രംഗത്തുവന്നതെന്ന വൈരുധ്യവും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."