ലാന്റ് ട്രൈബ്യൂണല്‍ രൂപീകരിക്കണം: തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്
കൊല്ലം: ദേവസ്വം ഭൂമി ആന്യാധീനമാകുന്നത് ഒഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ദേവസ്വം ലാന്റ് ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദേവസ്വംബോര്‍ഡിന്റെ 2700 ഏക്കറോളം ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ബോര്‍ഡിന് എല്ലാ കേസുകളും ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല. കോടതിയുടെ അധികാരത്തോടെയുള്ള ലാന്റ് ട്രൈബ്യൂണല്‍ രൂപീകരിച്ചാല്‍ ഇതിനു പരിഹാരമാകും. വിമാനത്താവളത്തിന് നിര്‍ദേശിക്കപ്പെട്ട ചെറുവള്ളി എസ്‌റ്റേറ്റില്‍ ദേവസ്വംബോര്‍ഡിന് നൂറ് എക്കര്‍ ഭൂമിയുണ്ട്.
ഇത് ലഭിച്ചാല്‍ ബോര്‍ഡ് അവിടെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കും. കൊല്ലം ജില്ലയിലെ അച്ചന്‍കോവിലില്‍ 38 ഏക്കര്‍ വയലാണ് അന്യാധീനപ്പെട്ടത്. ശബരിമലയിലെ കൊടിമരത്തില്‍ രാസവസ്തു തളിച്ചകേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. അവര്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമായാണ് രസം തളിച്ചതെന്നാണ് അറിയുന്നത്.
കുറച്ചു വിശ്വാസവും കുറച്ച് യാഥാര്‍ഥ്യവും ഉണ്ട്. എന്തായാലും കേസ് പൊലിസ് അന്വേഷിക്കുന്നുണ്ട്. ശബരിമലയില്‍ കഴിഞ്ഞവര്‍ഷം ശ്രീലങ്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി 38000പേര്‍ എത്തിയതായാണ് കണക്ക്.
തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഒരു വിമാനത്താവളം വേണമെന്നാണ് ബോര്‍ഡിന്റെ ആഗ്രഹം. അതു എവിടെ വേണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. കൊല്ലം തിരമുല്ലവാരത്ത് കടലില്‍ മഴുവേന്തിയ പരശുരാമ പ്രതിമ സ്ഥാപിക്കും.ഈ പാറപ്പുറത്താണ് മഴുവേന്തിയ പരശുരാമ പ്രതിമ സ്ഥാപിക്കാന്‍ ഉദേശിക്കുന്നത്.
ഇവിടെ കടല്‍ തീരത്ത് ബോര്‍ഡിന് ഭൂമിയില്ല. ഒരേക്കര്‍ ഭൂമി ഇതിന് ആവശ്യമുണ്ട്. 2020ല്‍ ലോക സര്‍വമത സമ്മേളനത്തിന്റെ 50-ാം വാര്‍ഷികം ശാസ്താംകോട്ടയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."