വ്യാജ ചികിത്സാകേന്ദ്രം അടച്ചുപൂട്ടി
കോഴിക്കോട്: മാങ്കാവ് കിണാശ്ശേരി റോഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന വ്യാജ ചികിത്സാകേന്ദ്രം അടച്ചുപൂട്ടി. പൈല്‍സ്, മൂലക്കുരു ചികിത്സാ കേന്ദ്രം ആണ് അടച്ചുപൂട്ടിയത്.
ആയുര്‍വേദ മരുന്ന് വില്പനക്കുള്ള ലൈസന്‍സ് സമ്പാദിച്ച് അനധികൃത ക്ലിനിക്കായി പ്രവര്‍ത്തിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോര്പറേഷന് ആരോഗ്യ വിഭാഗം അടച്ചു പൂട്ടിയത്. പരിശോധനയില്‍ ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍ പെടുന്ന വോവറാന്‍ ഉള്‍പ്പടെയുള്ള അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ ആര്.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം ഗോപാലന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.സി മുരളീധരന്, എന്‍.ഡി ശ്രീനിവാസന്, കെ.ടി ബീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ഷമീര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."