HOME
DETAILS

ശബരിമല വിധി ഏക സിവില്‍കോഡിലേക്കോ?

  
backup
November 14 2019 | 18:11 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b

പ്രധാനമായും രണ്ടു മൗലികാവകാശങ്ങള്‍ തമ്മിലുള്ള കേസായിട്ടാണ് ശബരിമല വിഷയത്തെ കാണേണ്ടത്. മൗലികാവകാശങ്ങളെ കുറിച്ച് പറയുന്ന ഭരണഘടനയുടെ പാര്‍ട്ട് മൂന്നിലുള്ള രണ്ട് അനുച്ഛേദങ്ങളായ ആര്‍ട്ടിക്കിളുകളില്‍ (14-തുല്യത, 25-മതവിശ്വാസികള്‍ക്ക് അവരുടെ ആചാരവുമായി മുന്നോട്ടുപോകാനുള്ള അവകാശം) ഏതാണ് മുന്നിട്ടുനില്‍ക്കുന്നത് എന്നുള്ള ചോദ്യമാണ് ഈ കേസില്‍ സുപ്രിംകോടതിയുടെ മുന്നിലുണ്ടായിരുന്നത്. ആദ്യത്തെ റൗണ്ടില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത നടപടി വിവേചനപരമാണെന്നും ആര്‍ട്ടിക്കിള്‍ 14ന് വിരുദ്ധമാണെന്നുമായിരുന്നു കണക്കാക്കിയിരുന്നത്. ആര്‍ട്ടിക്കിള്‍ 25 പരിശോധിച്ചപ്പോള്‍ പറഞ്ഞത്, ഹൈന്ദവ മതത്തിന്റെ അനിവാര്യമായ ആചാരത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ല എന്നതിനാലാണ് ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്ന് സുപ്രിംകോടതി കണ്ടെത്തിയത്. ആ വിധിയുടെ പുനഃപരിശോധനയ്ക്കായാണ് പിന്നീട് 50ഓളം ഹരജികള്‍ എത്തിയത്.
ശബരിമല വിഷയത്തില്‍ റിവ്യൂ ഹരജിയില്‍ വ്യത്യസ്തങ്ങളായ രണ്ട് വിധിന്യായങ്ങളാണു വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ വിധിന്യായമാണ് മൂന്നുപേരും അംഗീകരിച്ചത്. എന്നാല്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഈ വിധിന്യായത്തില്‍ കാര്യമായി ഒന്നുംതന്നെ പറയുന്നില്ല. ഈ റിവ്യൂ ഹരജികളെല്ലാം പരിഗണനയ്ക്കു വേണ്ടി പിന്നീട് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കുക മാത്രമാണുണ്ടായത്. ഇതുപോലത്തെ സമാനമായ വിഷയങ്ങളും കോടതിയില്‍ വിധിപറയാനുണ്ടെന്ന നിഗമനത്തിലാണ് മറ്റൊരു ദിവസത്തിലേക്കു മാറ്റിവച്ചത്. ആ സമാനമായ വിഷയങ്ങള്‍ അതതു കോടതികള്‍ പരിഗണിക്കുന്ന സമയത്ത്, ഒരുപക്ഷേ ഏഴംഗ ബെഞ്ചിലേക്ക് വിടാന്‍ സാധ്യതയുള്ളത് കാരണം ആ വിഷയങ്ങള്‍ പരിഗണിച്ചതിനു ശേഷം ശബരിമല വിഷയത്തില്‍ പരിഗണിച്ചാല്‍ മതി എന്നുപറഞ്ഞാണ് മാറ്റിവയ്ക്കുന്നത്. എന്നാല്‍ കോടതിയുടെ മുന്നില്‍ ഇല്ലാത്ത ഒരു വിഷയം കോടതി പരിഗണിക്കേണ്ട ആവശ്യം ഇല്ല എന്ന തലം ഇവിടെ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ഇതാണ് ഇന്നലെ പരമോന്നത കോടതിയില്‍ സംഭവിച്ചിരിക്കുന്നത്.
ശബരിമല കേസ് മാറ്റിവയ്ക്കാന്‍ കാരണം മൂന്നു കേസുകള്‍ പരിഗണനയിലുണ്ടെന്ന കാര്യം ഉണര്‍ത്തിയ ശേഷമാണ്. മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ ചേലാകര്‍മം സംബന്ധിച്ച കേസുകളാണു പരിഗണനയിലുള്ളത്. ഈ മൂന്ന് കേസുകളും ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിനകത്തുള്ള കര്‍മങ്ങള്‍, അതായത് പള്ളിയില്‍ പോകണോ വേണ്ടേ എന്നതും മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായ മതാചാരമാണോ അല്ലയോ എന്നുള്ളതൊക്കെ തെളിയിക്കേണ്ടത് ഹരജിക്കാരുടെ ബാധ്യതയാണ്. അതുപോലെ തന്നെയാണ് പാര്‍സി, ദാവൂദി ബോറ സമുദായവുമായി ബന്ധപ്പെട്ട കേസും. ഈ കടമ്പകളൊന്നും കടക്കാതെയാണ് ഹരജികള്‍ അവിടെ നില്‍ക്കുന്നത്. പള്ളിപ്രവേശനം അനിവാര്യമായ മതാചാരമാണെന്ന് ബോധ്യപ്പെടുത്തിക്കഴിഞ്ഞാല്‍ മാത്രമേ അതില്‍ ഭരണഘടനാ ലംഘനമുണ്ടോ ഇല്ലെയോ എന്ന കാര്യത്തില്‍ പരിശോധന സുപ്രിംകോടതി നടത്തേണ്ടതുള്ളൂ. ശബരിമല പോലുള്ള കേസില്‍, ഹിന്ദുമതത്തിനു കീഴിലുള്ള ആചാരത്തിന്റെ ഭാഗമാണോ സ്ത്രീകളെ ശബരിമലയില്‍ കയറ്റാത്തത് എന്നതിനെ കുറിച്ച് സുപ്രിംകോടതി തന്നെ അല്ല എന്നു പറഞ്ഞ സ്ഥിതിക്ക്, ഇതിനകം പരിഗണനയിലുള്ള മറ്റു മൂന്ന് കേസുകളുമായി ഇതിനെ സമ്യപ്പെടുത്തുന്നതിന്റെ ലോജിക് വ്യക്തമായിട്ടില്ല.
ഇതേക്കുറിച്ച് ആലോചിക്കുമ്പോള്‍ കോടതിയും ഏക സിവില്‍ കോഡിലേക്ക് സൂചന നല്‍കുകയാണോ എന്നു ന്യായമായും സംശയിക്കാം. കാരണം പല സമുദായങ്ങളുടെയും മതാചാരങ്ങളാണ് കോടതി ഇനി പരിഗണിക്കാന്‍ പോകുന്നത്, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളുടെ. ന്യൂനപക്ഷ സമുദായങ്ങളുടെ ഹരജി തീര്‍പ്പാക്കിയതിനു ശേഷമേ ശബരിമല ഹരജി തീര്‍പ്പാക്കുകയുള്ളൂ എന്നുള്ളതാണ് ഇന്നലത്തെ ഭൂരിപക്ഷ വിധിയുടെ ആധാരം. അതായത് മുസ്‌ലിം സ്ത്രീകളുടെ ഹരജിയുടെ അടിസ്ഥാനത്തിലായിരിക്കും ശബരിമലയില്‍ തീരുമാനം വരിക. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് എല്ലായിടത്തും ഒരുപോലെയുള്ള ആചാരാനുഷ്ഠാനം വരണം എന്നുള്ള തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുണ്ടോയെന്ന് കൃത്യമായി സംശയിക്കാം.
മാത്രമല്ല, ഹിന്ദു പിന്തുടര്‍ച്ചാവകാശ കേസ് സുപ്രിംകോടതി കേട്ടുകൊണ്ടിരിക്കെയാണ് മുത്വലാഖ് വിഷയം പരിഗണനയില്‍ വരുന്നത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ കേസിലെ വിധിയുടെ അന്ത്യത്തില്‍ സുപ്രിംകോടതി പറയുന്നു; 'മുസ്‌ലിം സമുദായത്തിന്റെ ത്വലാഖ് ഞങ്ങള്‍ക്ക് പരിശോധിക്കേണ്ടതുണ്ട്. അതിനകത്ത് ലിംഗവിവേചനമുണ്ടോ എന്ന് സംശയിക്കുന്നു. അതുകൊണ്ട് സ്വമേധയാ കേസെടുക്കുകയാണ് ' എന്നുപറഞ്ഞാണ് മുത്വലാഖ് കേസ് കോടതിയില്‍ തുടങ്ങിയത്. മുത്വലാഖ് വിഷയത്തില്‍ പിന്നീട് കോടതി വിധിയും പറഞ്ഞു. വിധിയുടെ അടിസ്ഥാനം, ഇത് മുസ്‌ലിം സമുദായത്തിന്റെ അനിവാര്യമായ മതാചാരമാണെന്ന് കണക്കാക്കാന്‍ പറ്റില്ല, അതുകൊണ്ട് ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് എന്നാണ് വിധിയുടെ രത്‌നച്ചുരുക്കം.
ശബരിമലയില്‍ ഇങ്ങനെയുള്ള നിലപാടാണ് ഇപ്പോള്‍ എടുത്തിരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും മുത്വലാഖിന്റെ വിധിന്യായവും പുനപ്പരിശോധിക്കേണ്ട കൂട്ടത്തില്‍ ഇടംനല്‍കേണ്ട ഒരു കാര്യമാണ് എന്നാണു തോന്നുന്നത്. അതിനുവേണ്ടി പുനപ്പരിശോധനാ ഹരജി കൊടുത്തിരിക്കുന്ന സംഘടനകള്‍ വീണ്ടും പുതിയ ഹരജി നല്‍കി സുപ്രിംകോടതി അന്നു മുത്വലാഖില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശബരിമലയില്‍ പറഞ്ഞ കാര്യങ്ങളുമായി താരതമ്യം ചെയ്ത് നേരത്തെ കോടതി പറഞ്ഞ വിധി മുസ്‌ലിം സമുദായത്തിന്റെ ആചാരങ്ങള്‍ക്ക് എതിരാണ് എന്നു സ്ഥാപിച്ചെടുക്കുകയാണു വേണ്ടത്. ഈ വിധിയില്‍ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ ശ്രദ്ധേയമായ നിരീക്ഷണം നടത്തുന്നുണ്ട്. നമ്മുടെ ഭരണഘടനയാണ് നമ്മുടെ വിശുദ്ധഗ്രന്ഥമെന്ന്. എന്നാല്‍ ഈ നിരീക്ഷണം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാക്കണമെന്നതാണു പ്രധാനം. ഇത്തരം കേസുകളെല്ലാം തീരുമാനിക്കുമ്പോള്‍ ഇന്ത്യ വൈവിധ്യമായതാണെന്നും നാനാത്വത്തില്‍ ഏകത്വം എന്നുള്ള സങ്കല്‍പമാണ് ഇന്ത്യയെ ഇത്രയും നാള്‍ മുന്നോട്ടുനീക്കിയതെന്നുമുള്ള ബോധ്യവും ഭരണഘടനാ മൂല്യങ്ങളെല്ലാം മനസിലാക്കിയും വേണം വിധികല്‍പ്പിക്കേണ്ടതും. സെലക്ടീവായി വിധികല്‍പ്പിക്കുന്നത് ഒരു സമുദായത്തോടുള്ള അനീതി തന്നെയാണ്. ഏതൊരു മതവിശ്വാസത്തിന്റെയും ആചാരങ്ങള്‍ ഏതെങ്കിലും തരത്തില്‍ മുറിവേല്‍പ്പിക്കുകയാണ് ചെയ്യുന്നതെങ്കില്‍ അത് ഇന്ത്യയുടെ ആത്മാവിനേല്‍ക്കുന്ന കളങ്കമാകും.
(സുപ്രിംകോടതി
അഭിഭാഷകനാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  21 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  21 days ago