HOME
DETAILS

ഇ. നാരായണന്‍ നായര്‍: വിട പറഞ്ഞത് കൊയിലാണ്ടിക്കാരുടെ ജനകീയനായ എം.എല്‍.എ

  
backup
November 28, 2018 | 2:51 AM

%e0%b4%87-%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%aa%e0%b4%b1

കൊയിലാണ്ടി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന ഇ. നാരായണന്‍നായരുടെ വേര്‍പാടിലൂടെ കൊയിലാണ്ടിക്ക് നഷ്ടമായത് ജനകീയ നേതാവിനെ. 1970ല്‍ ഐ.എസ്.പിയിലെ അപ്പാജെയറിനെ പരാജയപ്പെടുത്തിയാണ് നാരായണന്‍ നായര്‍ ആദ്യമായി കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലെത്തിയത്. അടിയന്തരാവസ്ഥ കാലത്ത് നിയമസഭയുടെ കാലാവധി നീട്ടിയതിനെ തുടര്‍ന്ന് ഏഴുവര്‍ഷം എം.എല്‍.എയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1977 ല്‍ ബി.എല്‍.ഡിയിലെ ഇ. രാജഗോപാലന്‍ നായരെ പരാജയപ്പെടുത്തി വീണ്ടും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 1980 ലെ തെരഞ്ഞെടുപ്പില്‍ നാരായണന്‍നായര്‍ സ്വയം പിന്മാറുകയായിരുന്നു. കരുണാകരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചിട്ടും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനു വേണ്ടിയാണ് അന്നു നാരായണന്‍ നായര്‍ പിന്‍വാങ്ങിയത്.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. ഉയര്‍ച്ചയിലും താഴ്ചയിലും നാരയണന്‍ നായര്‍ കരുണാകരന്റെ ആത്മമിത്രമായി ഏപ്പോഴും ഉറച്ചുനിന്നു. അടിയന്തരാവസ്ഥ കാലത്ത് ജില്ലയിലെ പൊലിസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ നാരായണന്‍ നായരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ നാരായണന്‍നായരും കൂടെ സജീവമായിരുന്നു. പിന്നീട് കരുണാകരന്റെ മരണത്തോടെ നാരായണന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. പൊതുരംഗം ഉപേക്ഷിച്ചെങ്കിലും കൊയിലാണ്ടി മേഖലയില്‍ വിശാലമായ സൗഹൃദം നാരായണന്‍ നായര്‍ കാത്തു സൂക്ഷിരുന്നു.
1971 മുതല്‍ 1982 വരെ കൊയിലാണ്ടി മണ്ഡലത്തിലെ ജനമനസുകളില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു നാരായണന്‍ നായര്‍ക്ക്. പട്ടിണിയും ദാരിദ്ര്യവും വാഹനങ്ങളുടെ ലഭ്യതയും ഇല്ലാതിരുന്ന കാലത്ത് സൈക്കിളില്‍ നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തി സാധാരണക്കാരായവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുകയും അര്‍ഹിക്കുന്ന സഹായങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്യുന്ന വേറിട്ട പ്രവര്‍ത്തന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരില്‍കണ്ട് സംഘടിപ്പിച്ചു കൊണ്ടാണ് കൊയിലാണ്ടിയില്‍ പാര്‍ട്ടിയുടെ അടിത്തറ വളര്‍ത്തിയത്.
സേവാദള്‍, ട്രേഡ് യൂനിയന്‍ രംഗങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലം നല്‍കുന്നതിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം തന്റെ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ ഒരോ പ്രവര്‍ത്തകരുടെയും പേരറിയുന്ന തലത്തില്‍ ജനങ്ങളുമായി ഏറെ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം സംഘര്‍ഷ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മുചുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ബാഫഖി തങ്ങള്‍ കോളജ്, തിരുവങ്ങൂര്‍ നാളികേര കോംപ്ലക്‌സ് എന്നിവ നാരായണന്‍ നായര്‍ എം.എല്‍.എയായ കാലത്തെ അദ്ദേഹത്തിന്റെ സംഭവനകളാണ്.
മുന്‍ മന്ത്രിമാരായ എം.ടി പത്മ, കെ.പി മോഹനന്‍, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, മുന്‍ എം.എല്‍.എ പി. വിശ്വന്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്

National
  •  21 days ago
No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  21 days ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  21 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  21 days ago
No Image

കരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക്  അംഗീകാരം നൽകി ബംഗാൾ നിയമസഭ

National
  •  21 days ago
No Image

കിടിലൻ, കിലിയൻ; എംബാപ്പെ ഡബിളിൽ സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ

Football
  •  21 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 

Kerala
  •  21 days ago
No Image

ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത 

Kerala
  •  21 days ago
No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  21 days ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  21 days ago