അരങ്ങൊഴിഞ്ഞു; മലബാറിന്റെ കരിയര്‍ ഗുരു
കോഴിക്കോട്: ഇന്നലെ അന്തരിച്ച കെ.എം അബൂബക്കര്‍ ശ്രദ്ധേയനാകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കരുത്തുപകരാന്‍ സ്ഥാപിച്ച സിജിയിലൂടെ. തെക്കന്‍ കേരളത്തില്‍നിന്ന് കോഴിക്കോട് തട്ടകമാക്കി മാറ്റി മലബാറിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകാന്‍ അദ്ദേഹത്തിനു സാധിച്ചു. കരിയര്‍ രംഗത്ത് മികച്ച സേവനം നല്‍കാനായാണ് അദ്ദേഹം സിജി സ്ഥാപിച്ചത്. 1997 ല്‍ മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത സിജി പിന്നീട് കോഴിക്കോട് ചേവായൂരിലേക്ക് മാറ്റുകയായിരുന്നു.
സൗജന്യമായ കരിയര്‍ ഗൈഡന്‍സ്, കൗണ്‍സലിങ്, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, വിദ്യാര്‍ഥികളുടെ അഭിരുചി നിര്‍ണയ ടെസ്റ്റ്, ശാസ്ത്രീയമായ ശില്‍പശാലകളും സെമിനാറുകളും, കരിയര്‍ പ്രദര്‍ശനങ്ങള്‍ തുടങ്ങി കേരളത്തിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് രണ്ടുപതിറ്റാണ്ടിലേറെക്കാലം സിജിയുടെ ഗുണഭോക്താക്കളായത്. ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, അഡ്മിനിസ്‌ട്രേറ്റര്‍, സോഷ്യല്‍ എന്‍ജിനൂയര്‍, ട്രെയിനര്‍, മെന്റര്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ സജീവമായിരുന്നു.
1928ല്‍ ഡിസംബര്‍ 30ന് ഞാറക്കലിനടുത്ത് നായരമ്പലത്ത് കോയാലിപ്പറമ്പില്‍ മൊയ്തുവിന്റെയും ബീവാത്തുവിന്റെയും മൂന്നാമത്തെ മകനായി ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. ഞാറക്കല്‍ ഗവ. ഹൈസ്‌കൂളില്‍നിന്ന് ഫസ്റ്റ്ക്ലാസോടെ പത്താം തരം വിജയിച്ചു. പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം ആ കൗമാരക്കാരനെ വീണ്ടും വിദ്യാലയത്തിലേക്കു നയിച്ചു. എറണാകുളം മഹാരാജാസിലായിരുന്നു പ്രീ ഡിഗ്രി. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒന്നാം റാങ്കോടെയായിരുന്നു ഈ ജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."