HOME
DETAILS

ബാബരി വിധിയിലെ ആശങ്കകള്‍ സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തിക്കൊïുവരും: സീതാറാം യെച്ചൂരി

  
backup
November 14, 2019 | 7:10 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കോഴിക്കോട്: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ വിധിയിലെ ആശങ്കകള്‍ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സി.പി.എം മുന്നിട്ടിറങ്ങുമെന്ന് സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി. കോഴിക്കോട് മുതലക്കുളത്ത് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി വിധിയുടെ കാര്യത്തില്‍ നിരവധി പൊരുത്തക്കേടുകളുï്. ബാബരി മസ്ജിദില്‍ തുടര്‍ച്ചയായി മുസ്‌ലിം മതവിശ്വാസികള്‍ പ്രാര്‍ഥന നടത്തിയില്ലെന്നാണ് കോടതി കïെത്തിയിരിക്കുന്നത്. ഇത് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ആരാധനാലയങ്ങള്‍ അന്നുവരെ കൈവശംവച്ചവര്‍ തുടരണമെന്നാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം. എന്നാല്‍ ഇതില്‍നിന്ന് വിരുദ്ധമായ വിധിയാണിത്. ഇക്കാര്യം ഉന്നയിച്ചും വിധിയിലെ ആശങ്കകളും അവ്യക്തതകളെ സംബന്ധിച്ചും സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ പാര്‍ട്ടി ശ്രമിക്കും.16,17 തിയതികളില്‍ നടക്കുന്ന പൊളിറ്റ്ബ്യൂറോയില്‍ ഇക്കാര്യം സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പള്ളി തകര്‍ത്തതുകൊïു മാത്രമാണ് ക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി കോടതി നല്‍കിയത്. എന്നാല്‍ പള്ളി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളതെങ്കില്‍ പള്ളിപൊളിച്ചതിന് ശേഷം ക്ഷേത്രം പണിയാന്‍ കോടതി അനുമതി നല്‍കുമായിരുന്നോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇത് മധുരയിലേയും വാരണാസിയിലേയും പള്ളികളുടെ മേലുള്ള അവകാശവാദത്തിന് അനുകൂലമാവാന്‍ സാധ്യതയുïെന്ന കാര്യവും ആശങ്കയുളവാക്കുന്നുï്- യെച്ചൂരി പറഞ്ഞു.
തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ട്രസ്റ്റ് രൂപീകരിക്കാനും നിര്‍മാണത്തിന് സഹായം നല്‍കാനുമാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ഭൂമിയില്‍ മസ്ജിദ് പണിയാന്‍ കോടതി എന്തുകൊï് സര്‍ക്കാരിനോട് ആവശ്യപ്പെട്ടില്ല എന്നകാര്യവും വൈരുധ്യമാണ്. ബാബരി മസ്ജിദ്, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസം നിയമത്തിന് മുകളിലായിരുന്നു. എന്നാല്‍ മുത്വലാഖ് വിഷയം വന്നപ്പോള്‍ നിയമം വിശ്വാസത്തിന് മുകളിലായി മാറി. ഇത് നീതിപൂര്‍വമായ നടപടിയല്ല- യെച്ചൂരി പറഞ്ഞു.
എളമരം കരീം എം.പി അധ്യക്ഷനായി. ജസ്റ്റിസ് കെ. ചന്ദ്രു മുഖ്യപ്രഭാഷണം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുïുപാറ, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സി.പി ഉമര്‍ സുല്ലമി, രാമഭദ്രന്‍, ഫാദര്‍ മാത്യൂസ് വാഴക്കുന്നം, ഡോ.ഐ.പി അബ്ദുല്‍ സലാം, അലി അബ്ദുല്ല, കെ.പി രാമനുണ്ണി, പി.കെ പാറക്കടവ്, ഖദീജ മുംതാസ്, ഡോ.ഹുസൈന്‍ രïത്താണി, എ.കെ രമേശ്, ഗഫൂര്‍ സംസാരിച്ചു. കെ.ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം; ഉമറിന്റെ സഹായി അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  7 days ago
No Image

വ്യാജ എംഎല്‍എ ചമഞ്ഞ് ആഡംബര ജീവിതം; ഹോട്ടലില്‍ പണം നല്‍കാതെ താമസം; ഒടുവില്‍ പൊലിസ് പിടിയില്‍

National
  •  7 days ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; സംസ്ഥാന വ്യാപകമായി ബിഎൽഒമാർ പ്രതിഷേധത്തിലേക്ക്

Kerala
  •  7 days ago
No Image

വിരമിച്ചു കഴിഞ്ഞാൽ മെസി ആ റോൾ ഏറ്റെടുക്കും: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  7 days ago
No Image

ദുബൈയിലെ സ്വർണ്ണവില താഴോട്ട്: 24 കാരറ്റിന് 15 ദിർഹം കുറഞ്ഞു, ഈ അവസരം മുതലെടുക്കണോ അതോ ഇനിയും കാത്തിരിക്കണോ?

uae
  •  7 days ago
No Image

തോൽവിക്കൊപ്പം ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്  

Cricket
  •  7 days ago
No Image

വൈഫൈ 7 സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് ഓപ്പറേറ്ററായി ഒമാൻ എയർപോർട്ട്‌സ്

oman
  •  7 days ago
No Image

ഇതുപോലൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; ഇന്ത്യയെ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച് ബാവുമ

Cricket
  •  7 days ago
No Image

സമസ്ത സെന്റിനറി; ചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ് വിദ്യാർഥി സമ്മേളനം

Kerala
  •  7 days ago
No Image

പ്രബോധകർ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി നേടണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

organization
  •  7 days ago