വനിതാ ഹാന്‍ഡ്‌ബോള്‍: കാലിക്കറ്റിന് കിരീടം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ആതിഥേയത്വം വഹിച്ച ദക്ഷിണേന്ത്യ അന്തര്‍ സര്‍വകലാശാല വനിതാ ഹാന്‍ഡ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കിരീടം. ലീഗ് റൗണ്ട് മത്സരങ്ങളില്‍ എം.ജി സര്‍വകലാശാലയെ 30 - 13 നും മൈസൂര്‍ സര്‍വകലാശാലയെ 29 - 10 നും പെരിയാറിനെ 22 - 8 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് മൂന്ന് വിജയങ്ങളിലൂടെ തോല്‍വിയൊന്നുമില്ലാതെ ഒന്‍പത് പോയിന്റോടെ കാലിക്കറ്റ് ചാംപ്യന്‍മാരായത്. രണ്ട് വിജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റുമായി പെരിയാര്‍ സര്‍വകലാശാലയാണ് രണ്ടാം സ്ഥാനത്ത്. എം.ജി സര്‍വകലാശാലയെ 18 -15 എന്ന സ്‌കോറിനും മൈസൂരിനെ 26 - 20 എന്ന സ്‌കോറിനുമാണ് പെരിയാര്‍ പരാജയപ്പെടുത്തിയത്. മൈസൂര്‍ സര്‍വകലാശാലയെ 24 - 23 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തികൊണ്ട് മൂന്ന് പോയിന്റുമായി എം.ജി സര്‍വകലാശാല മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."