ഹര്‍ത്താലില്‍ അഴിഞ്ഞാടിയാല്‍ പിടി വീഴും, സ്വകാര്യ സ്വത്തുക്കള്‍ തകര്‍ക്കുന്നതും ജാമ്യമില്ലാകുറ്റം: പത്തുവര്‍ഷംവരേ ശിക്ഷ
തിരുവനന്തപുരം: ഹര്‍ത്താലില്‍ അഴിഞ്ഞാടി കണ്ണില്‍ കാണുന്നതെല്ലാം തച്ചുടക്കാന്‍ തുനിയുന്നവര്‍ ജാഗ്രതൈ. ഇനി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ആരായാലും പിടി വീഴും. പൊതു മുതല്‍ മാത്രമല്ല, സ്വകാര്യ സ്വത്തുക്കളിലേക്കുള്ള കടന്നുകയറ്റത്തിനും മൂക്കുകയറിടാനാണ് സര്‍ക്കാര്‍ നീക്കം. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ജാമ്യം പോലും ലഭിക്കില്ല.
സ്വകാര്യസ്വത്തിന് നാശം വരുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ഇതിനായി കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും സംബന്ധിച്ച ബില്‍ നിയമസഭ പാസാക്കി. ഏറ്റവും കുറഞ്ഞത് അഞ്ചുവര്‍ഷംവരെ തടവും പിഴയുമാണ് അക്രമകാരികള്‍ക്ക് ലഭിക്കുക.
തീകൊണ്ടോ സ്ഫോടകവസ്തുകൊണ്ടോ നാശനഷ്ടമുണ്ടാക്കിയാല്‍ പത്തുവര്‍ഷം വരെയാകാം ശിക്ഷ. എന്തായാലും അഞ്ചുവര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ഉറപ്പായും ലഭിക്കാം. വര്‍ഗീയ ലഹള, ബന്ദ്, പ്രകടനം, മാര്‍ച്ച്, ഘോഷയാത്ര, റോഡ് ഗതാഗതം തടയല്‍ തുടങ്ങിയ ഏതുവിധത്തിലുമുള്ള സംഘംചേരലിലൂടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.
ചെറിയ നാശനഷ്ടങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും നാശനഷ്ടമല്ല അതിനുപിന്നിലെ കുറ്റകൃത്യമാണു കാണേണ്ടതെന്നും ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുന്നതാണ് ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."