മാധ്യമപ്രവര്‍ത്തകനു നേരെ കൈയേറ്റം
സുല്‍ത്താന്‍ ബത്തേരി: സി.പി.എം നടത്തിയ പോലിസ് സ്റ്റേഷന് ഉപരോധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മനോരമയുടെ ബത്തേരി ലേഖകന്‍ മധു നടേശിനെതിരെയാണ് കൈയേറ്റം ഉണ്ടായത്.
ഡോണ്‍ ബോസ്കോ കോളജ് പ്രശ്നത്തില്‍ ഉള്‍പ്പെട്ട ജിഷ്ണു വേണുഗോപാലിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ് സ്റ്റേഷനിലെത്തിയ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഷാഫിയെ പൊലിസ് മര്‍ദിച്ചുവെന്നാരോപിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു. പൊലിസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്റ്റേഷന് ഉപരോധിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ സി.കെ ശശീന്ദ്രന് എം.എല്‍.എ സി.ഐയുമായി സംസാരിക്കുന്നതിന്നിടെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ പ്രവര്ത്തകന്. പ്രവര്‍ത്തകര്‍ കൂട്ടമായെത്തി തള്ളിയിടുകയും പുറത്ത് അടിക്കുകയും കാമറ നിലത്തെറിയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."