ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയത് പി. ചിദംബരത്തിന്റെ അപേക്ഷക്കെതിരേ നല്കിയ അതേ ഹരജി; എന്‍ഫോഴ്സ്മെന്റിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സുപ്രിം കോടതി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ജയിലിടച്ച കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്റിന്റെ അപേക്ഷ തള്ളി സുപ്രിം കോടതി. എന്‍ഫോഴ്സ്മെന്റ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമാണ് പരമോന്നത നീതിപീഠം ഹരജി തള്ളിയത്. രാജ്യത്തെ പൗരന്മാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് കോടതി ചോദിച്ചു.
ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരേ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതേപടി ശിവകുമാറിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന ഹരജിയിലും ഉള്‍പ്പെടുത്തിയ നടപടി ശ്രദ്ധയില്‍പ്പെട്ട കോടതി ഇതിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഒരന്വേഷണ ഏജന്‍സിക്കും ചേര്‍ന്ന നടപടിയല്ല ഇതെന്ന് ജസ്റ്റിസുമാരായ ആര്.എഫ് നരിമാന്, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഹരജി കോപ്പി പേ്സ്റ്റ് ചെയ്യുകയാണോ എന്ന തരത്തിലും കോടതി പരിഹസിച്ചു.
ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി സോളിസിറ്റര്‍ ജനറലാണ് സുപ്രിം കോടതിയില്‍ ഹാജരായത്. ഒക്ടോബര്‍ 23നാണ് ഡെല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."