ഭൗമശാസ്ത്രജ്ഞ സംവാദം സംഘടിപ്പിച്ചു
പെരിയ: കേന്ദ്ര ഖനി മന്ത്രാലയം ആസൂത്രണം ചെയ്ത 'ഭൂവി സംവാദ് ' പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ആദ്യ പരിപാടി പെരിയ കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗത്തില്‍ നടന്നു.
കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. 'ആപ്ലിക്കേഷന്‍സ് ഓഫ് ഗ്രാനുലോമെട്രിക് സ്റ്റഡീസ് ഇന്‍ സെഡിമെന്റോളജി' എന്ന വിഷയത്തില്‍ കേന്ദ്ര സര്‍വകലാശാല പെരിയ കാംപസില്‍ നടന്ന ദ്വിദിന പാഠശാലയില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ സര്‍വേ ഡിവിഷന് മേധാവിയും ഡെപ്യൂട്ടി ഡയരക്ടര്‍ ജനറലുമായ ഡി.കെ സാഹ മുഖ്യപ്രഭാഷണം നടത്തി.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയരക്ടര്‍ എ.സി ദിനേഷ് വികസിപ്പിച്ചെടുത്ത ജിസ്റ്റാറ്റ് സോഫ്റ്റ്വെയര് വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തു. എ.സി ദിനേഷ്, എന്‍.വി നിഷ, ഡോ. സാജു വര്‍ഗീസ് ക്ലാസുകള്‍ക്കു നേതൃത്വം നല്കി. കേന്ദ്ര സര്‍വകലാശാല സ്കൂള്‍ ഓഫ് എര്‍ത്ത് സയന്‍സ് വിഭാഗം ഡീന്‍ മുത്തുകുമാര്‍ മുത്തുചാമി, ജിയോളജി വിഭാഗം മേധാവി ഡോ. കെ. സന്ദീപ്, ഡോ. പ്രതീഷ് കുമാര്‍, ഡോ. സിജിന്‍ കുമാര്‍ സംസാരിച്ചു.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മംഗളൂരു ഓഫിസിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ എന്‍. മാരന് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."