പുതിയ വികസനത്തിന് ജീവനക്കാര്‍ സഹകരിക്കണം: ഡെ.സ്പീക്കര്‍ വി. ശശി
പാലക്കാട്: പദ്ധതികളെ ആസ്പദമാക്കിയുള്ള പുതിയ വികസനത്തിന് ജീവനക്കാരുടെ അറിവും ആശയങ്ങളും ഏറെ ഉപയോഗപ്രദമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അഭിപ്രായപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനത്തോടനുബന്ധിച്ചു ടൗണ്‍ഹാള്‍ അനക്‌സില്‍ നടന്ന നവ കേരളസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
ഫണ്ട് ആസ്പദമാക്കി നടന്നുവന്നിരുന്ന വികസനമാണ് പല ജീവനക്കാര്‍ക്കും പരിചിതമായത്. എന്നാല്‍ പുതിയ നവകേരള പദ്ധതികളില്‍ ഫണ്ടിനെക്കാള്‍ പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പാര്‍പ്പിടമില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുക എന്ന പദ്ധതിയില്‍ അപേക്ഷ നല്‍കിയില്ലെന്നോ വൈകിയെന്നോ, ഫണ്ട് തീര്‍ന്നുവെന്നോ ഉള്ള പരാതികള്‍ക്ക് പ്രസക്തിയില്ലെന്നും പദ്ധതി പൂര്‍ത്തീകരിക്കുകയാണ് നയമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കാര്‍ഷികം എന്നീ മേഖലകളില്‍ സമ്പൂര്‍ണപദ്ധതി വിജയമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. എം.എല്‍. എമാരായ മുഹമ്മദ് മുഹ്‌സിന്‍, പി ഉണ്ണി, ജില്ലാ പഞ്ചായത്തംഗം ഗീത ടീച്ചര്‍, ബി. രാംപ്രകാശ്, കെ.ആര്‍ മോഹന്‍ദാസ്, പി. വിജയകുമാര്‍, കെ. മുകുന്ദന്‍ സംസാരിച്ചു. എം.സി ഗംഗാധരന്‍ സ്വാഗതവും വി. ചന്ദ്രബാബു നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 10.15ന് നടക്കുന്ന സമ്മേളനം കെ.ഇ. ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. വി. ചന്ദ്രബാബു അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."