HOME
DETAILS

ശബരിമല യുവതീ പ്രവേശം: സര്‍ക്കാറിനെതിരേ വിലങ്ങിട്ട് നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി, നിലപാട് സത്യവാങ് മൂലത്തിനെതിര്, ഇത് രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്നും ആരോപണം

  
backup
November 16 2019 | 04:11 AM

sabarimala-issue-against-punnala-16-11-2019

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി
നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാര്‍ നിലപാടിനെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെയും അദ്ദേഹം
ചോദ്യം ചെയ്യുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സ്റ്റേയില്ലെന്ന കാര്യം സര്‍ക്കാര്‍ മറക്കുകയാണ്. ഈ അവസരത്തില്‍ തല്‍ക്കാലത്തേക്ക് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിനെതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിലപാട് ഇരട്ടത്താപ്പാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണിപ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായാലും സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ ജനറല്‍ സെക്രട്ടറി തന്നെ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ ഇരട്ടത്താപ്പിനെതിരേ കൂടുതല്‍ പേര്‍ രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്. അപ്പോള്‍ നേരത്തെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തെതന്നെ വിസ്മരിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  9 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  9 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  9 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago