ഒരു രാജ്യം എണ്ണയുല്‍പ്പാദനം കൊണ്ട് മാത്രം വന്‍സാമ്പത്തിക ശക്തിയാകുന്നത് എങ്ങനെയെന്നോ?, ആ കണക്കുകള്‍ സഊദി ആരാംകോ പുറത്തുവിട്ടു; 52 വര്‍ഷത്തേക്ക് രാജ്യത്ത് എണ്ണ കുഴിച്ചെടുക്കാനുള്ളത് 136 എണ്ണപ്പാടങ്ങള്‍
റിയാദ്: എണ്ണയുല്‍പ്പാദിച്ച് ലോകത്ത് സാമ്പത്തിക ദൃഢത കൈവരിച്ച ഗള്‍ഫ് രാജ്യങ്ങള്‍ എല്ലായ്‌പ്പോഴും മറ്റ് രാജ്യങ്ങള്‍ക്ക് കൗതുകമാണ്. അസംസ്‌കൃത എണ്ണയുടെ സാനിധ്യം അനുഗ്രഹീതമാക്കിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഭൂമിക്കടിയിലുള്ള ഈ സമ്പത്തിന്റെ കണക്ക് പലപ്പോഴും ആരെയും കൊതിപ്പിക്കുന്നതാണ്. സഊദിയിലെ ദേശീയ കമ്പനിയായ സഊദി അരാംകോ ഇപ്പോള്‍ പുറത്തുവിട്ട അവരുടെ ലാഭ കണക്കുകളും അത്തരത്തിലുള്ളതാണ്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിവിധ എണ്ണപ്പാടങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണയുടെ ചെലവ് ബാരലിന് 2.8 ഡോളര്‍ (10.6 റിയാല്‍) മാത്രമാണെന്ന് സഊദി അരാംകോ വെളിപ്പെടുത്തി. ലോകത്തെ കുറഞ്ഞ ഉത്പാദന ചിലവാണിത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളായ എക്‌സണ്‍ മൊബൈല്‍, ഷെല്‍, ഷെവറോണ്‍, ടോട്ടല്‍, ബ്രിട്ടീഷ് പെട്രോളിയം അടക്കമുള്ള എണ്ണ, ഗ്യാസ് കമ്പനികളെ അപേക്ഷിച്ച് അരാംകൊയുടെ എണ്ണയുല്‍പാദന ചെലവ് കുറവാണ്.
ഒരു ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നതിന് ഖനന, ഉല്‍പാദന മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ ശരാശരി മൂലധന ധനവിനിയോഗം 4.7 ഡോളര്‍ (17.1 റിയാല്‍) മാത്രമാണ്. രാജ്യത്ത് നിലവില്‍ 136 എണ്ണപ്പാടങ്ങളാണ് ഉള്ളതെന്നും കമ്പനി വ്യക്തമാക്കി.അതോടൊപ്പം, നിലവിലെ ഉല്‍പാദന ക്ഷമതയനുസരിച്ച് 52 വര്‍ഷത്തേക്കുള്ള എണ്ണശേഖരം സഊദിയിലുണ്ടെന്നാണ് അരാംകോ കണക്കുകള്‍.
201.4 ബില്യണ്‍ ബാരല്‍ അസംസ്‌കൃത എണ്ണ ശേഖരവും 25.4 ബില്യണ്‍ ബാരല്‍ ദ്രാവക രൂപത്തിലുള്ള പ്രകൃതി വാതക ശേഖരവും 185.7 ട്രില്യണ്‍ ഘന അടി പ്രകൃതി വാതക ശേഖരവും രാജ്യത്തിന്റെ എണ്ണ , വാതക ശേഷി വ്യക്തമാക്കുന്നുണ്ട്. ലോകത്തെ മറ്റേതൊരു കമ്പനിയുടെ പക്കലുമുള്ള എണ്ണ കരുതല്‍ ശേഖരത്തെക്കാല്‍ കൂടുതലാണിത്. ഒമ്പതു മുതല്‍ 17 വര്‍ഷം വരെ ഉല്‍പാദിപ്പിക്കുന്നതിനുള്ള എണ്ണ ശേഖരം മാത്രമാണ് മറ്റു കമ്പനികളുടെ പക്കലുള്ളത്.
സഊദി അറാംകൊയുടെ ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ ഷെയര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തുന്നതിന്റെ തൊട്ടു മുന്നെയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. അതേസമയം,ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍പന നടത്തുന്നതും കമ്പനി ഓഹരികള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുന്നതും ഉല്‍പാദനം കുറക്കുന്നതിനുള്ള കരാറിനെ ബാധിക്കില്ലെന്ന് സഊദി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം സഊദിയുടെ പ്രതിദിന ഉല്‍പാദനം 10.3 ദശലക്ഷം ബാരലായി ഉയര്‍ത്തിയിട്ടുണ്ട്. സെപ്റ്റംബറിലെ പ്രതിദിന ഉല്‍പാദനത്തെ അപേക്ഷിച്ച് 11 ലക്ഷം ബാരല്‍ കൂടുതലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."