മാനന്തവാടി മത്സ്യ മാര്‍ക്കറ്റ് പകല്‍ പ്രവര്‍ത്തനം നിരോധിച്ചു
മാനന്തവാടി: ശുചിത്വ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ എരുമരത്തെരുവ് മത്സ്യ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പകല്‍ പ്രവര്‍ത്തിക്കുന്നതിന് നിരോധനം.സബ്ബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴ് വരെ മൊത്ത കച്ചവടം മാത്രമേ പാടുള്ളൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 18 വരെയാണ് ഉത്തരവ് ബാധകമാവുക. 18ന് ചേരുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കും.
മാലിന്യ സംസ്‌ക്കരണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച സബ് കലക്ടറുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ നേരിട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. സബ് കലക്ടറുടെ നീക്കം നഗരസഭയെയാണ് വെട്ടിലാക്കിയിരിക്കുന്നത്.
സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കാതെ മാനന്തവാടി മാര്‍ക്കറ്റ് ലേലം ചെയ്തതിനെതിരേ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒത്തുകളിച്ചതിനെ തുടര്‍ന്നാണ് നിയമ ലംഘനത്തോടെ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ച് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."