HOME
DETAILS

കായികരംഗത്തെ ദുഷ്പ്രവണതകള്‍ അംഗീകരിക്കില്ല: മുഖ്യമന്ത്രി

  
backup
July 28 2017 | 22:07 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b7%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%a3%e0%b4%a4

തിരുവനന്തപുരം: കായിക രംഗത്തെ ദുഷ്പ്രവണതകള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് കായിക നേട്ടങ്ങള്‍ സമ്മാനിച്ച താരങ്ങള്‍ക്കൊപ്പം നാടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
35ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം നല്‍കുന്നതിന്റെ ഉത്തരവ് കൈമാറി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന പ്രതിഭകള്‍ക്ക് എല്ലാതലത്തിലുള്ള പ്രോത്സാഹനങ്ങളും നല്‍കും.
ഒരു ദുഷ്പ്രവണതകളും കായികരംഗത്ത് ഉണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. കായികരംഗത്ത് പ്രാഗത്ഭ്യമുള്ളവര്‍ തങ്ങള്‍ക്ക് പിന്നാലേ വരുന്ന ഇളംകുരുന്നുകളെ വിവേചനമില്ലാതെ ഒരേ കണ്ണോടെ കാണണം.
വ്യക്തിതാല്‍പര്യങ്ങള്‍ ഈ രംഗത്ത് കടന്നുവന്നാല്‍ കുട്ടികളുടെ അപാരമായ സാധ്യതകള്‍ക്ക് തിരിച്ചടിയുണ്ടാകും. അത്തരം പ്രവണതകള്‍ കായികരംഗത്തിന്റെ ഭാവിയെ അന്ധകാരത്തിലാക്കും.
നാമുണ്ടാക്കിയ നേട്ടങ്ങളെ തകര്‍ക്കാന്‍ ഇതിടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ത്യാഗപൂര്‍ണമായ സമര്‍പ്പണമാണ് കായികമേഖലയില്‍ വേണ്ടത്. ഈ നേട്ടങ്ങള്‍ നാട് അംഗീകരിക്കുന്നതിന്റെ ഭാഗമാണ് ജോലി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കായികമന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായി.
ദേശീയ ഗെയിംസിലെ വ്യക്തിഗത, ടീം ഇനങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ 68 കായിക താരങ്ങള്‍ക്കാണ് 28 വകുപ്പുകളിലായി നിയമന ഉത്തരവ് നല്‍കിയത്. ചടങ്ങില്‍ കായിക യുവജനകാര്യ സെക്രട്ടറി ഡോ. ബി. അശോക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, മനോജ് ജോഷി, സഞ്ജയന്‍ കുമാര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago