മതേതരത്വം അഴിമതിക്കുള്ള മറയല്ല: നിതീഷ് കുമാര്‍
പട്‌ന: മതേതരത്വം അഴിമതി നടത്താനുള്ള മറയല്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മഹാസഖ്യത്തെ പിളര്‍ത്തി ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നതിനെ ന്യായീകരിച്ചുകൊണ്ടാണ് നിതീഷ് കുമാര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
മതേതരത്വം സമ്പത്തും അഴിമതിയും നടത്താനുള്ള മറയല്ലെന്ന് വിശ്വാസവോട്ടെടുപ്പിനുശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ലാലുവിനും കുടുംബത്തിനും എതിരായ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അവരുടെ പേരെടുത്തു പറയാതെ നിതീഷ് ആരോപണം ഉന്നയിച്ചത്. എന്‍.ഡി.എയുമായി അധികാരം പങ്കിട്ടകാലത്ത് നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വിധവകള്‍ക്ക് ആനുകൂല്യങ്ങള്‍, 1989ലെ ഭഗല്‍പൂര്‍ കലാപക്കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടത് ഇവയെല്ലാം എടുത്തുപറയത്തക്കതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."