HOME
DETAILS

റയലും യുവന്റസും പ്രീക്വാര്‍ട്ടറില്‍

  
backup
November 28, 2018 | 6:55 PM

%e0%b4%b1%e0%b4%af%e0%b4%b2%e0%b5%81%e0%b4%82-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b8%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be

 

ലണ്ടന്‍: റയല്‍ മാഡ്രിഡും യുവന്റസും ഉള്‍പ്പെടെ ഏഴു ടീമുകള്‍ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എ.എസ് റോമ, അയാക്‌സ് എന്നിവയാണ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച മറ്റു ടീമുകള്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു റൗണ്ട് മത്സരം കൂടി ബാക്കി നില്‍ക്കെയാണ് ഏഴു ടീമുകള്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗ്രൂപ്പ് ജിയില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എ.എസ് റോമയെ പരാജയപ്പെടുത്തി. റയലിന് വേണ്ടി 47-ാം മിനുട്ടില്‍ ഗരത് ബെയിലും 59-ാം മിനുട്ടില്‍ ലുകാസ് വാസ്‌ക്വസുമാണ് ഗോളുകള്‍ നേടിയത്. ജയത്തോടെ റയല്‍ 12 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ഒന്‍പത് പോയിന്റുള്ള റോമയാണ് രണ്ടാം റൗണ്ടില്‍. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ പ്ലസന്‍ 2-1 എന്ന സ്‌കോറിന് സി.എസ്.കെ.എ മോസ്‌കോയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അയാക്‌സ് എ.ഇ.കെയെ പരാജയപ്പെടുത്തി. ഡൂസന്‍ ടാഡിച്ചിന്റെ ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു അയാക്‌സിന്റെ ജയം. ഇതോടെ 13 വര്‍ഷത്തിന് ശേഷം ഹോളണ്ട് ക്ലബായ അയാക്‌സ് ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഗ്രൂപ്പ് എഫില്‍ ലിയോണും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മത്സരം 2-2 എന്ന സ്‌കോറിന് സമനിലയില്‍ കലാശിച്ചു. അയ്മറിക് ലപോര്‍ട്ടെ, സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്. ലിയോണിന് വേണ്ടി മാക്‌സ് വെല്‍ കോര്‍ണറ്റ് ഇരട്ട ഗോള്‍ നേടി സമനില പിടിക്കുകയായിരുന്നു. ഗ്രൂപ്പ് എച്ചില്‍ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് വലന്‍സിയയെ പരാജയപ്പെടുത്തി. 59-ാം മിനുട്ടില്‍ മാരിയോ മാന്‍സൂക്കിച്ചാണ് യുവന്റസിന് വേണ്ടി ഗോള്‍ നേടിയത്. ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരു ഗോളിന് രക്ഷപ്പെട്ടു. യങ്‌ബോയ്‌സുമായുള്ള മത്സരത്തില്‍ 91-ാം മിനുട്ടില്‍ ഫെല്ലിനിയുടെ വകയായിരുന്നു യുനൈറ്റഡിന്റെ വിജയ ഗോള്‍.
ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ആര്യന്‍ റോബന്റെയും റോബര്‍ട്ട് ലെവന്റോസ്‌കിയുടെയും ഇരട്ട ഗോളിന്റെ കരുത്തില്‍ ബയേണ്‍ മ്യൂണിക്ക് 5-1 എന്ന സ്‌കോറിന് ബെന്‍ഫിക്കയെ പരാജയപ്പെടുത്തി. 13, 30 മിനുട്ടുകളിലായിരുന്നു റോബന്റെ ഗോളുകള്‍ പിറന്നത്. 36, 51 മിനുട്ടുകളില്‍ ലെവന്‍ഡോസ്‌കിയും ലക്ഷ്യം കണ്ടു. 76-ാം മിനുട്ടില്‍ ഫ്രാങ്ക് റിബറിയിലൂടെ ബയേണ്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഗോഡ്‌സണ്‍ ഫെര്‍ണാണ്ടസാണ് ബെന്‍ഫിക്കയുടെ ആശ്വാസ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഷാക്തര്‍ 3-2 എന്ന സ്‌കോറിന് ഹോഫന്‍ ഹെയിമിനെ പരാജയപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി ട്രംപ്; പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി 

International
  •  4 months ago
No Image

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു 

Kerala
  •  4 months ago
No Image

തെഹ്‌റാനിലെ മെഡിക്കല്‍ സെന്ററിന് നേരെ യുഎസ്-ഇസ്‌റാഈല്‍ ആക്രമണം; തിരിച്ചടിക്കാന്‍ ഇറാന്‍

International
  •  4 months ago
No Image

ധോണി, രോഹിത്, ഗംഭീർ, കോഹ്‌ലി...ഇതിഹാസ നായകനാവാനൊരുങ്ങി ശ്രേയസ് അയ്യർ

Cricket
  •  4 months ago
No Image

എസ്.ഐ.ആറിലെ പേരുവെട്ടല്‍; ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധം; കേസന്വേഷണം എന്‍.ഐ.എക്ക് 

National
  •  4 months ago
No Image

പിറന്നയുടൻ പിരിഞ്ഞു, കണ്ടുമുട്ടുമ്പോൾ മക്കൾക്ക് രണ്ട് വയസ്സ്; യുദ്ധം തകർത്ത ഗസ്സയിലെ കുടുംബബന്ധങ്ങൾ

International
  •  4 months ago
No Image

ചരിത്രത്തിലെ ആദ്യ 'സെഞ്ച്വറി'; ഹൈദരാബാദിനൊപ്പം ആളിക്കത്തി അഭിഷേക് ശർമ്മ

Cricket
  •  4 months ago
No Image

പോളിറ്റ് ബ്യൂറോയുടെ തിണ്ണ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ 

Kerala
  •  4 months ago
No Image

കാക്കനാട് പൊലിസ് സ്റ്റേഷനിൽ ദലിത് യുവാവിന് നേരെ ക്രൂരമർദനം; ക്യാമറയില്ലാത്ത മുറിയിലെത്തിച്ച് എസ്.ഐ തല്ലിയെന്ന് പരാതി

Kerala
  •  4 months ago
No Image

ധോണിയല്ല, ഐപിഎല്ലിലെ മികച്ച ഫിനിഷർ അദ്ദേഹമാണ്: ആർസിബി ക്യാപ്റ്റൻ

Cricket
  •  4 months ago


No Image

കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലിസ്; കെയര്‍ ടേക്കര്‍ പിടിയില്‍; യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  4 months ago
No Image

പൊലിസ് ആസ്ഥാനത്തിന്റെ മുന്നിൽ തമ്മിലടിച്ച് പൊലിസുകാർ; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് മർദനം

Kerala
  •  4 months ago
No Image

ഹോർമുസ് പ്രതിസന്ധി: യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ; വിട്ടുനിന്ന് അമേരിക്ക

National
  •  4 months ago
No Image

ചതിച്ച് നേടിയതോ? ആന്ധ്ര തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് ആരോപണം; അര്‍ധരാത്രി 17 ലക്ഷം വോട്ടുകള്‍; ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട്; വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ദന്‍ 

National
  •  4 months ago