ഉയിഗുര്‍: ഉപരോധമേര്‍പ്പെടുത്തിയാല്‍ തിരിച്ചടിക്കുമെന്ന് ചൈന
വാഷിങ്ടണ്‍: ഉയിഗുറുകളുമായി ബന്ധപ്പെട്ട് യു.എസ് ഉപരോധമേര്‍പ്പെടുത്തുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് യു.എസിലെ ചൈനീസ് അംബാസഡര്‍ സിയു ടിയാങ്കി. ഐ.എസിനെ നേരിടാനായി യു.എസ് നടത്തുന്ന പോരാട്ടങ്ങള്‍ക്കു സമാനമായ നടപടികളാണ് ഷിന്‍ജിയാങ്ങില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എസിനെതിരേ പോരാടിയതിനാല്‍ ഏതെങ്കിലും യു.എസ് പ്രതിനിധിക്ക് ഉപരോധമേര്‍പ്പെടുത്തുന്നതു സങ്കല്‍പ്പിക്കാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. അത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചാല്‍ തിരിച്ചടിക്കും. തീവ്രവാദികളെ കൊല്ലാനായി യു.എസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുമ്പോള്‍ വിദ്യാഭ്യാസം നല്‍കാനാണ് ചൈന ശ്രമിക്കുന്നത്. സാധാരണ ജീവിതത്തിലേക്ക് അവരെ മടക്കിക്കൊണ്ടുവരുന്നു. എന്താണ് സംഭവിക്കുന്നതെന്നു നമുക്കു കാണാമെന്നും അദ്ദേഹം പറഞ്ഞു.
കിട്ടുന്നതിനു തുല്യമായ രീതിയില്‍ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള ചൈനീസ് സര്‍ക്കാരിന്റെ തടങ്കല്‍ ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ക്കെതിരേ അന്താരാഷ്ട്രതലത്തില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചൈനക്കെതിരേ ഉപരോധമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു നൂറുകണക്കിനു വിദ്യാഭ്യാസ വിചക്ഷണര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഉയിഗുര്‍ പീഡനങ്ങളില്‍ പങ്കാളികളായ കമ്പനികള്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ക്കെതിരേ ഉപരോധമേര്‍പ്പെടുത്തുന്നത് യു.എസിന്റെ പരിഗണനയിലാണ്.
ഷിന്‍ജിയാങ് പാര്‍ട്ടി സെക്രട്ടറി ചെന്‍ ക്വാങ്‌ഗ്വോ ഉള്‍പ്പെടെ ഉന്നതര്‍ ഉപരോധ പട്ടികയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."