കുറവിലങ്ങാട്ടെ മഠത്തില്‍ ഇപ്പോഴും കന്യാസ്ത്രീകള്‍ക്ക് നേരെ അടിയന്തരാവസ്ഥയെന്ന് സിസ്റ്റര്‍ അനുപമ
കൊച്ചി: ബിഷപ് ഫ്രാങ്കോയ്ക്കെതിരേയുള്ള പീഡനക്കേസ് പുറത്തുകൊണ്ടുവന്നതിന് ശേഷം താനുള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ കുറവിലങ്ങാട്ടെ മഠത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കഴിയുന്നതെന്ന് സിസ്റ്റര്‍ അനുപമ. തങ്ങള്‍ക്ക് ഒരുവിധത്തിലുള്ള പിന്തുണയും മഠത്തില്‍ നിന്ന് ലഭിക്കുന്നില്ല. ബിഷപ്പിനെതിരേ കേസ് നല്കിയ കന്യാസ്ത്രീയുടെ അവസ്ഥയും ഇതുതന്നെയാണ്. ഫ്രാങ്കോയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് തങ്ങള്‍ തുറന്ന സമരത്തിന് ഇറങ്ങിയപ്പോഴുണ്ടായ അതേ സമീപനമാണ് ഇപ്പോഴും. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. മുപ്പതിന് ഫ്രാങ്കോ കോടതിയില്‍ ഹാജരാകുന്നുണ്ടെന്നും അതിനുശേഷം വിചാരണ ആരംഭിക്കുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത ശേഷം 'സുപ്രഭാത'ത്തോട് സംസാരിക്കുകയായിരുന്നു അവര്‍. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതുവരെ തങ്ങള്‍ സമരമുഖത്തുണ്ടാകുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."