ജെ.എന്‍.യു വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു; നിരോധനാജ്ഞ
ന്യൂഡല്‍ഹി:ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ നാല് പ്രധാന മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ അധികൃതര്‍ അടച്ചു. പ്രദേശത്ത് പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളും പൊലിസും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് ഉദ്യോഗ് ഭവന്, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടത്.
https://twitter.com/i/status/1196393817202724870
പൊലിസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്ന് ഡെല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് അധികൃതര്‍ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. പൊലിസ് നിര്‍ദേശമനുസരിച്ച് ഉദ്യോഗ് ഭവന്, പട്ടേല്‍ ചൗക്ക് എന്നീ സ്റ്റേഷനുകളില്‍ ട്രെയിനുകളില്‍ നിര്‍ത്തില്ലെന്നും സ്റ്റേഷനുകളുടെ പ്രവേശന, ബഹിര്‍ഗമന ഗേറ്റുകള്‍ അടച്ചതായും സന്ദേശത്തില്‍ പറയുന്നു.
അതേസമയം പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്ത അന്‍പതോളം വിദ്യാര്‍ഥികളെ പിന്നീട് ജാമ്യത്തില്‍ വിട്ടും. അന്യായമായ സര്‍വകലാശാലയിലെ വിവിധ ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിനെതിരെയാണ് പ്രക്ഷോഭം ഉയര്‍ന്നത്. നടപടി മരവിപ്പിക്കാന്‍ അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്ന് സമരം ശക്തമാകുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് പൊലിസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."