മലയോരത്ത് വരള്‍ച്ചയെ നേരിടാന്‍ വീട്ടമ്മമാരുടെ കിണര്‍ റീചാര്‍ജിങ്
കാളികാവ്: മലയോരത്തെ കടുത്ത വരള്‍ച്ചയെ നേരിടാന്‍ തുവ്വൂര്‍ പഞ്ചായത്തിലെ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ കിണര്‍ റീചാര്‍ജ് ചെയ്യുന്നു. മേഖലയില്‍ വരള്‍ച്ച രൂക്ഷമായ പ്രദേശമാണ് തുവ്വൂര്‍ പഞ്ചായത്ത്. മഴ കുറയുകയും ബദല്‍ മാര്‍ഗങ്ങള്‍ ഫലപ്രദമാകാതിരിക്കുകയും ചെയ്തതോടെയാണ് പഞ്ചായത്ത് കിണര്‍ റീചാര്‍ജിങ് ഒരു പദ്ധതിയായി ഏറ്റെടുത്തിട്ടുള്ളത്.
9,18,000 രൂപ പദ്ധതി വിഹിതമായി നീക്കിവച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് തെറ്റത്ത് ബാലന് പറഞ്ഞു. 10 സ്ത്രീകളാണ് തൊഴില്‍ ചെയ്യുന്നത്. തുവ്വൂര്‍ പഞ്ചായത്തിന്റെ കിണര്‍ റീചാര്‍ജിങ് പദ്ധതിയെ മാതൃകാ പദ്ധതിയായി അംഗീകരിച്ച് കാളികാവ് ബ്ലോക്ക് പഞ്ചായത്തും തുക അനുവദിച്ചിട്ടുണ്ട്. ഒരു കിണര്‍ നിറക്കാന്‍ 6000 രൂപയാണ് പദ്ധതി വിവിതമായി കണക്കാക്കിയിട്ടുള്ളത്. 100 കിണറുകള്‍ നിറക്കുന്നതിനുള്ള തുകയാണ് ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്നത്.
പഞ്ചായത്ത് വിഹിതം കൂടി കൂട്ടുമ്പോള്‍ 250 കിണര്‍ പുനര്‍നിര്‍മിക്കാന്‍ കഴിയും. മഴ തീരുന്നതിന് മുന്‍പ് തന്നെ ലക്ഷ്യംകൈവരിക്കല് കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന് പറഞ്ഞു.പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ആമപ്പൊയില്‍ ചവിടിക്കുളത്തെ ചെമ്മലപ്പുറത്ത് അബ്ദുല്‍ അസീസിന്റെ വീട്ടില്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."