ലൈഫ് മിഷന്‍ കനിഞ്ഞു; ശശീന്ദ്രന് വീടായി
മാവേലിക്കര: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഭവന പദ്ധതി പ്രകാരം മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ ആറാം വാര്‍ഡ് തടത്തിലാല്‍ സുകുമാര സദനത്തില്‍ എസ്. ശശീന്ദ്രന് സ്വന്തമായി വീട് ലഭിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ശശീന്ദ്രന് സ്വന്തമായി വീട് ലഭിച്ചത്. മാവേലിക്കരയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ ഭവനമാണിത്. കുടുംബത്തില്‍ നിന്നും കിട്ടിയ രണ്ടര സെന്റ് വസ്തുവിലാണ് ശശീന്ദ്രന്‍ വീട് നിര്‍മിച്ചിരിക്കുന്നത്. താക്കോല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘു പ്രസാദ് ശശീന്ദ്രന് കൈമാറി. കുടുംബശ്രീയുടെ നേതൃത്വത്തിലായിരുന്നു വീടു നിര്‍മാണം.
മാവേലിക്കര ബ്ലോക്കിലെ കുടുംബശ്രീ വനിത നിര്‍മാണ യൂനിറ്റിന്റെ ആദ്യ വീടും ഇതാണ്. കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജന്‍സിയായ ഏക്‌സാതാണ് വീടുനിര്‍മാണത്തിന്റെയും ഓണ്‍ജോബ് ട്രെയിനിങ്ങിന്റെയും പരിശീലനം വനിതാ മേസ്തിരിമാര്‍ക്ക് ലഭ്യമാക്കിയത്. ഈ നിലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ ദാനം നിര്‍വഹിച്ച ജില്ലയിലെ ഏഴാമത്തെ വീടാണിത്. മാവേലിക്കര ബ്ലോക്കിലെ തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളില്‍ നിന്നായി ഇരുപത്തഞ്ചോളം വരുന്ന കുടംബശ്രീ വനിതാ ജോലിക്കാര്‍ 53 ദിവസങ്ങളിലായി 318 മണിക്കൂര്‍ ജോലിയെടുത്താണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരു ദിവസം ശരാശരി ആറുമണിക്കൂറായിരുന്നു നിര്‍മാണ പ്രവര്‍ത്തനം.
പരിശീലനം ലഭിച്ചവരെ അഞ്ചു പേരടങ്ങുന്ന ചെറിയ യൂനിറ്റുകളാക്കി തിരിച്ചായിരുന്നു വീടുപണി. ചടങ്ങില്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണന്‍ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ആര്‍ ഉണ്ണികൃഷ്ണന്‍, ആശ സുരേഷ്, ഗിരിജ രാമചന്ദ്രന്‍, സുധ പ്രഫുലന്‍, ഹരികുമാര്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ഷൈലജ ശശിധരന്‍, സി.ഡി.എസ് അധ്യക്ഷ മറിയാമ്മ ഡാനിയേല്‍, വൈസ് പ്രസിഡന്റ് ടി. വിശ്വനാഥന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."