HOME
DETAILS
MAL
ശബരിമല- പ്രതിഷേധം തുടരുമെന്ന് ചെന്നിത്തല
backup
November 29 2018 | 05:11 AM
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധം തുടരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയ്ക്കു പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. തങ്ങളെല്ലാവരും ശബരിമല സന്ദര്‍ശിച്ചവരാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ അവിടെയില്ല. കുളിമുറി, ശുചിമുറി, വിരിവയ്ക്കാനിടം തുടങ്ങിയ സൗകര്യങ്ങളില്ല. ഒരു ഓലപ്പുര പോലും ഈ സീസണില്‍ നിര്‍മിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. ഭക്തര്‍ ശബരിമലയിലേക്ക് വരരരുതെന്ന നിര്‍ബന്ധബുദ്ധിയാണ് സര്‍ക്കാരിനുള്ളത്. ബി.ജെ.പിയും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നടക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."