എബ്രിന് റെക്കോര്‍ഡ് നഷ്ടമായത് തലനാരിഴയ്ക്ക്
മാങ്ങാട്ടുപറമ്പ്: ഇത്തവണ റെക്കോര്‍ഡ് ചാടി നേടാമെന്നു കരുതിയെത്തിയ എബ്രിന് ചരിത്രനേട്ടം നഷ്ടമായത് തലനാരിഴയ്ക്ക്. 2.11 മീറ്റര്‍ റെക്കോര്‍ഡ് നേട്ടം തിരുത്തിക്കുറിക്കാനുള്ള തയാറെടുപ്പിലാണ് മാങ്ങാട്ടുപറമ്പിലേക്ക് എബ്രിന് എത്തിയത്. എന്നാല്‍ എല്ലാ തവണയും മത്സര രംഗത്തെത്തുമ്പോള്‍ അമിത ടെന്‍ഷന്‍ കാരണം നേട്ടം കൊയ്യാന്‍ ആവാതെയാവുകയാണ് പതിവെന്നു എബ്രിന് പറഞ്ഞു.
ഇത്തവണ കോച്ച് നല്കിയ മാനസിക പിന്തുണയില്‍ എബ്രിന് ബാബുവിന് സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഒന്നാം സ്ഥാനം നേടാനായി. പരിശീലകനായ നദീഷ് ചാക്കോ നല്കിയ മാനസിക പിന്തുണയാണ് ആത്മവിശ്വാസം പകര്‍ന്നതെന്നു എബ്രിന് പറഞ്ഞു. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. റെക്കോര്‍ഡ് നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടണ്ടായിരുന്നെങ്കിലും സ്വര്‍ണ നേട്ടത്തിന്റെ സന്തോഷത്തിലാണ് എബ്രിന്. 2.00 മീറ്റര്‍ ചാടിയാണ് പൊന്നുനേടിയത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന മീറ്റില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. അച്ഛന് ബാബു തോമസ് ട്രാഫിക്കില്‍ എ.എസ്.ഐ ആണ്. അമ്മ ബിന്ദു സെബാസ്റ്റ്യന്‍ ദേശീയ അത്ലറ്റിക് താരമാണ്. 600 മീറ്ററില്‍ റെക്കോര്‍ഡും അവര്‍ നേടിയിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."