ബ്രണ്ണന്‍ കോളജ് ശതോത്തര രജതജൂബിലി സമാപനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ധര്‍മ്മടം: ബ്രണ്ണന്‍ കോളജ് ശതോത്തര ജൂബിലി സമാപനം ഇന്നു ഉച്ചയ്ക്ക് 2.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും.
സാംസ്‌കാരിക നിയമവകുപ്പ് മന്ത്രിയും കോളജിലെ പൂര്‍വവിദ്യാര്‍ഥിയുമായ എ.കെ ബാലന്‍ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിക്ക് കോളജ് എന്‍.സി.സി ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കും. എം.പിമാരായ പി.കെ ശ്രീമതി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രൊഫ. റിച്ചാര്‍ഡ്‌ഹേ, ഇ അഹമ്മദ്, കെ.കെ രാഗേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. നടിയും സര്‍വകലാശാല നൃത്തപ്രതിഭയുമായ പി അനശ്വരയും സംഘവും അവതരിപ്പിക്കുന്ന ബ്രണ്ണന്‍ ജൂബിലിഗീതത്തിന്റെ നൃത്താവിഷ്‌കാരം ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ കലാപരിപാടികളുണ്ടാവും.
കലാഭവന്‍ മണിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് 'ഗോത്രമൊഴി' എന്ന പേരില്‍ വയനാട് നാട്ടുകൂട്ടത്തിന്റെ നാടന്‍പാട്ട്‌മേള ഉദ്ഘാടന ചടങ്ങിന് ശേഷം അവതരിപ്പിക്കും.
പ്ലാന്‍ ഫണ്ട്, സി.ഡി.സി, പി.ടി.എ ഫണ്ടുകള്‍ സമാഹരിച്ച് 70 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഏഴായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ഓഡിറ്റോറിയം നവീകരിച്ചത്. 1968ല്‍ പണികഴിപ്പിച്ച കോളജ് ഓഡിറ്റോറിയം ശബ്ദപ്രതിധ്വനി കാരണം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."