തൃക്കാക്കര നഗരസഭ:ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം; കണ്ടീജന്റ് ജീവനക്കാര്‍ക്കെതിരേ വ്യാപക പരാതി
കാക്കനാട് :തൃക്കാക്ക നഗരസഭ ആരോഗ്യ വിഭാഗം കണ്ടീജന്റ് ജീവനക്കാര്‍ക്കെതിരേ വ്യാപക പരാതി. കൃത്യസമയത്ത് ജോലിക്കെത്താത്തതിനാല്‍ ഡിവിഷനുകളിലെ ശൂചീകരണ പ്രവര്‍ത്തനങ്ങളില്‍ ആലഭാവം കാട്ടുന്നുവെന്ന് ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരുടേയും അഭിപ്രായം.
വാര്‍ഡുകളില്‍ മൂന്ന് വീതം കണ്ടീജന്റ് ജീവനക്കാരെ എടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലാണ് ഇവര്‍ക്കെതിരേ കൗണ്‍സിലര്‍മാര്‍ തുറന്നടിച്ചത്.ഇവര്‍ക്ക് രജിസ്റ്റര്‍ നിര്‍ബന്ധമാക്കുക വഴി കൃത്യമായി ജോലിക്കെത്താത്തവരെ ഒഴിവാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പൊതുമരാമത്ത് കമ്മിറ്റി കൗണ്‍സില്‍ യോഗത്തിലേക്ക് ശുപാര്‍ശ ചെയ്ത മുഴുവന്‍ അജണ്ടകളും കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി. മിനി സ്റ്റാര്‍ പദ്ധതിയുടെ ഭാഗമായി ഐ.എസ്.ഓ സര്‍ട്ടിഫിക്കറ്റിനായി പ്രത്യേക പഠനം നടത്തുന്നതിനും യോഗം തീരുമാനിച്ചു. പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിച്ചതായി സെക്രട്ടറി പി.എസ് ഷിബു യോഗത്തില്‍ അറിയിച്ചു.
രാത്രികാലങ്ങളില്‍ മാലിന്യവുമായി പിടികൂടുന്ന വാഹനങ്ങള്‍ സെക്രട്ടറി ഈടാക്കാന്‍ ആവശ്യപ്പെട്ട തുക ചില കൗണ്‍സിലര്‍മാര്‍ ഇടപെട്ട് കുറച്ച നടപടി ശരിയായില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മാലിന്യ പ്രശ്‌നത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. റോഡുവക്കില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."