HOME
DETAILS
MAL
സഊദിയില്‍ സൈനികനെ കൊലപ്പെടുത്തിയ ഭീകരന് വധശിക്ഷ
backup
November 19 2019 | 08:11 AM
ജിദ്ദ: സഊദിയില്‍ സൈനികനെ കൊലപ്പെടുത്തിയ ഭീകരവാദിക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കിയ ശേഷം ഭീകരന്റെ മൃതശരീരം മുക്കാലിയില്‍ കെട്ടി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിട്ടു.
ഡ്യൂട്ടിക്കിടെ സുരക്ഷാ ഭടനെ കുത്തിക്കൊലപ്പെടുത്തല്, സൈനിക ആസ്ഥാനത്തിന്റെ മതില് ചാടിക്കടന്ന് സുരക്ഷാ സൈനികരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തല്‍, സുരക്ഷാ ഭടന്മാര്ക്ക്നേരെ നിറയൊഴിക്കല്‍, സഊദി ഭരണാധികാരികളെയും സുരക്ഷാ ഭടന്മാരെയും അവിശ്വാസികളായി മുദ്രകുത്തല്‍, ഐ.എസിനെ പിന്തുണക്കല്‍ എന്നീ ആരോപണങ്ങളില്‍ ഭീകരന് കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിഞ്ഞു.
പ്രതിയുടെ പക്കല്‍ കണ്ടെത്തിയ ഉപകരണങ്ങള്‍ സൈബര്‍ ക്രൈം നിയമത്തിലെ പതിമൂന്നാം വകുപ്പ് പ്രകാരം കണ്ടുകെട്ടുന്നതിനും കോടതി വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."