ഹിന്ദുത്വ ഭീകരന്‍ സുരേഷ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ: വെളിപ്പെടുത്തലുമായി സഹോദരി
കോഴിക്കോട്: അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ പിടിയിലായ ഹിന്ദുത്വ ഭീകരന്‍ സുരേഷ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് വെളിപ്പെടുത്തി സഹോദരി. പിതാവിന് ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലി ആയതിനാല്‍ കുടുംബം അവിടെയാണ്. ഗുജറാത്തില്‍ ഒരു സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ സുരേഷ് ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചു. അവന്‍ ബി.ജെ.പിയാണെന്ന് സുരേഷ് നായരുടെ സഹോദരി പറഞ്ഞു.
2005 ലാണ് സുരേഷിനെ അവസാനമായി കാണുന്നത്. ഗുജറാത്തില്‍ വച്ചായിരുന്നു അത്. 22 വര്‍ഷം മുന്‍പ് തന്റെ കല്യാണത്തിനാണ് അവസാനമായി നാട്ടിലെത്തിയത്.
അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനം നടത്താനായി ബോംബ് നല്‍കിയത് സുരേഷ് നായരാണെന്നാണ് കേസ് അന്വേഷിച്ച എന്‍.ഐ.എയുടെ കണ്ടെത്തല്‍. സ്‌ഫോടനം നടക്കുമ്പോള്‍ സുരേഷ് അജ്മീറില്‍ ഉണ്ടായിരുന്നു എന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. പത്തുവര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന സുരേഷിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍.ഐ.എ രണ്ടുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
സ്‌ഫോടനത്തിനുവേണ്ടി ബോംബ് സ്ഥാപിച്ച ഗുജറാത്തിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ മുകേഷ് വാസ്‌നിയാണ് സുരേഷ് നായരുടെ പങ്കാളിത്തത്തെ കുറിച്ച് വിവരം നല്‍കിയത്. ഗുജറാത്ത് ഖേഡ ജില്ലയിലെ ആനന്ദിനടുത്ത് സാക്കൂറില്‍ ആര്‍.എസ്.എസ് നടത്തുന്ന സ്‌കൂളിലെ ജീവനക്കാരനായിരുന്നു സുരേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."