സ്‌കൂളുകളിലേക്ക് ഹരിതജാലകം തുറന്ന് സ്‌നേഹജാലകം
മണ്ണഞ്ചേരി :പാതിരപ്പള്ളിയിലെ പ്രമുഖജീവകാരുണ്യസംഘടനയായ സ്‌നേഹജാലകം കൂട്ടായ്മ പുതിയ പദ്ധതിയുമായി സ്‌കൂള്‍ അങ്കണങ്ങളിലേക്ക്. ഹരിതജാലകം എന്ന പേരില്‍ സ്‌കൂളുകളില്‍ ഹരിതക്ലബ്ബുകള്‍ രൂപികരിക്കുകയാണ് സംഘടനയുടെ പുതിയലക്ഷ്യം.
കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍ സ്‌കൂള്‍വളപ്പില്‍തന്നെ വിളയിക്കുകയാണ് ഹരിതജാലകത്തിലൂടെ ലക്ഷ്യമിടുന്നത്. വിത്തിനുംവളത്തിനുമൊപ്പം കൃഷിയെക്കുറിച്ച് നല്ല ധാരണയുള്ള ഒരു ചുമതലക്കാരനും സംഘാടകര്‍ സ്‌കൂളുകള്‍ക്ക് നല്‍കും.പാതിരപ്പള്ളിയിലെ ആറുസ്‌കൂള്‍വളപ്പുകളാണ് ഹരിതജാലകത്തിനായി ഉടന്‍ ഉഴുതുമറിക്കുന്നത്. ഓമനപ്പുഴ സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂള്‍,പാട്ടുകളം എസ്.ആര്‍.ആര്‍.എല്‍.പി സ്‌കൂള്‍,പാതിരപ്പള്ളി വി.വി.എസ്.ഡി.യു.പി സ്‌കൂള്‍,മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂള്‍ പൂങ്കാവ്, സെന്റ് തോമസ് ഹൈസ്‌കൂള്‍ തുമ്പോളി എന്നിസ്‌കൂളുകളാണ് ഹരിതാഭമാകാന്‍ ഒരുങ്ങുന്നത്.സ്‌നേഹജാലകം വിവിധയിടങ്ങളില്‍ കൃഷിയിറക്കിയ വിളകള്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി നല്‍കിവരുകയാണ്. പുതിയ ഉദ്യമത്തോട് വിഷരഹിതമായ പച്ചക്കറികളുടെ ഉല്‍പ്പാദനവും ഒപ്പം കുട്ടികളില്‍ കൃഷിയെന്ന നന്മയുടെ അവബോധം നിറയ്ക്കുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ പറയുന്നു. സ്‌നേഹജാലകത്തിന് മുഖ്യഉപദേശകനായി നിലകൊള്ളുന്നത് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."