ബുധനാഴ്ച കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ബുധനാഴ്ച കേരളത്തില്‍ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. കേരള സര്‍വകലാശാല മോഡറേഷന് തട്ടിപ്പില്‍ നടപടിയാവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെ.എസ്.യു ഭാരവാഹികള്‍ അറിയിച്ചു. മോഡറേഷന് തട്ടിപ്പില്‍ പ്രതിഷേധിച്ച് നടന്ന കെഎസ്.യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു മാര്‍ച്ചിനു നേരെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു.
ഒരു പ്രകോപനവുമില്ലാതെയാണ് പൊലിസ് എം.എല്‍.എയുടെ അടിച്ച് തലപൊട്ടിച്ചതെന്നും സമരക്കാരെ തല്ലിച്ചതച്ചതെന്നും ഇവര്‍ ആരോപിച്ചു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലിസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പൊലിസ് സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."