HOME
DETAILS

അടയ്ക്ക വ്യാപാരത്തിന്റ മറവില്‍ കോടികളുടെ ജി.എസ്.ടി തട്ടിപ്പ്, വളാഞ്ചേരില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ കസ്റ്റഡിയില്‍

  
backup
November 19 2019 | 16:11 PM

fake-jst-issue-charged-3-case-at-valanchery

വളാഞ്ചേരി: ജി.എസ്.ടി തിരിച്ചറിയല്‍ നമ്പര്‍ എടുത്ത് അടയ്ക്ക വ്യാപരത്തിന്റ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ക്കെതിരെ വളാഞ്ചേരി പൊലിസ് കേസെടുത്തു.
എടയൂര്‍ സ്വദേശി യൂസഫിന്റ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

യൂസഫിന്റ പേരില്‍ മൂന്ന് ജി.എസ്.ടിയുണ്ട്. വൈ.എസ് ട്രേഡിംഗ്് മലപ്പുറത്തും, ദാസ് ഏജന്‍സീസ് അഹമ്മദാബാദ് സ്റ്റാര്‍പ്രൈസസ്് എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ മുഖേനയാണ് തട്ടിപ്പ് നടത്തിവന്നത്. എടയൂര്‍ സ്വദേശി രഞ്ജിത്തിന്റെ വീട്ടില്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് പ്രതികള്‍ തട്ടിപ്പ് നടത്തുന്നതായി അറിയുന്നത്. ഇയാളുടെ പേരില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.

വിവിധ ആളുകളുടെ പേരില്‍ 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. കോടികളുടെ അടയ്ക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജരേഖകള്‍ നല്‍കി ജി.എസ്.ടിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് ഇന്‍പുട്ട് നികുതിയായി നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. കൊട്ട അടയ്ക്കയും, തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനി എന്ന് സ്വയം പരിചയപെടുത്തിയാണ് നിക്ഷേപകരെ സമീപിച്ചിരുന്നത്. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് മൂവര്‍ സംഘം കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്.

പ്രതികളായ പൊന്നാനി സ്വദേശികളുടെ വീടുകളില്‍ വളാഞ്ചേരി പൊലിസ് ഒരേസമയം റെയ്ഡ് നടത്തി. ചെക്ക് ബുക്കുകള്‍, എഗ്രിമെന്റ് പേപ്പറുകള്‍, നോട്ടെണ്ണല്‍ യന്ത്രം, സീലുകള്‍ എന്നിവ കണ്ടെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago